റോബി കീൻ രണ്ടാഴ്ച കൂടെ കളത്തിന് പുറത്ത്

- Advertisement -

എടികെ കൊൽക്കത്തയുടെ സൂപ്പർ താരത്തിന്റെ ഐ എസ് എൽ അരങ്ങേറ്റം ഇനിയും നീളും. മുൻ ടോട്ടൻഹാം താരം റോബി കീൻ പരിക്ക് ഭേദമായി എത്താൻ ചുരുങ്ങിയത് രണ്ടാഴ്ച കൂടെയെങ്കിലും എടുക്കുമെന്ന് എടികെ കോച്ച് ടെഡി ഷെറിങ്ഹാം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് പൂനെ സിറ്റിക്കെതിരെ കളിക്കാൻ ഇറങ്ങുന്ന എടികെയുടെ റോബി കീൻ മാത്രമല്ല പരിക്കിന്റെ പിടിയിൽ. മിഡ്ഫീൽഡർ കാൾ ബേക്കറും പരിക്കിലാണ്. പക്ഷെ ബേക്കർ ഇന്ന് ചിലപ്പോ ആദ്യ ഇലവനിൽ എത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ ഇരുവരും ഇല്ലാതെ ഇറങ്ങിയ എടികെ ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ രഹിത സമനിലയാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement