റോബി ഫൗളർ ക്ലബ് വിട്ടു, ഈസ്റ്റ് ബംഗാൾ പരിശീലകനായി മുൻ റയൽ മാഡ്രിഡ് യുവ ടീം കോച്ച്

Picsart 09 08 07.33.50

ഐ എസ് എൽ ക്ലബായ ഈസ്റ്റ് ബംഗാൾ അവരുടെ മുൻ പരിശീലകനായ റോബി ഫൗളറുമായുള്ള കരാർ അവസാനിപ്പിച്ചു. ഫൗളർ ഈസ്റ്റ് ബംഗാളിൽ തുടരില്ല എന്ന് ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ആയിരുന്നു ഫൗളർ ഈസ്റ്റ് ബംഗാളിന്റെ ചുമതലയേറ്റെടുത്തത്. അദ്ദേഹത്തിന് കീഴിൽ അത്ര നല്ല പ്രകടനങ്ങൾ അല്ല ഈസ്റ്റ് ബംഗാൾ നടത്തിയത്. എന്നാൽ പ്രകടനങ്ങൾ മോശമാകാൻ കാരണം ഈസ്റ്റ് ബംഗാളിന്റെ സ്ക്വാഡ് ആയിരുന്നു എന്നാണ് ഫൗളർ പറഞ്ഞിരുന്നത്. അദ്ദേഹം ഈസ്റ്റ് ബംഗാളിൽ തുടരുമെന്നാണ് കരുതിയിരുന്നത് എങ്കിലും അവസാനം തുടരണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു.

ഫൗളറിന് പകരം സ്പെയിനിൽ നിന്നാണ് ഈസ്റ്റ് ബംഗാളിന്റെ പുതിയ പരിശീലകൻ എത്തുന്നത്. മുൻ റയൽ മാഡ്രിഡ് യൂത്ത് ടീം കോച്ച് മനോളോ ഡിയസ് ആകും ഇനി ഈസ്റ്റ് ബംഗാളിനെ നയിക്കുക. റയൽ മാഡ്രിഡ് അക്കദമി, റയൽ മാഡ്രിഡ് സി, റയൽ മാഡ്രിഡ് ബി ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് യൂത്ത് ടീമുകൾക്കായി അദ്ദേഹം കളിച്ചിട്ടുമുണ്ട്.

Previous articleന്യൂസിലാഡിനെതിരെ പരമ്പര, ചരിത്രം കുറിച്ച് ബംഗ്ലാദേശ് കടുവകൾ!!
Next articleസെമിയിലേക്ക് മുന്നേറി ലൈയ്‌ല ഫെർണാണ്ടസിന്റെ സപ്നകുതിപ്പ്, സെമിയിൽ സബലങ്ക എതിരാളി