Picsart 23 04 19 16 50 19 025

റിത്വിക് ദാസ് ജംഷദ്പൂരിൽ കരാർ പുതുക്കും

ജംഷദ്പൂർ എഫ് സിയുടെ താരം റിത്വിക് ദാസ് ക്ലബിൽ കരാർ പുതുക്കും. താരം ജംഷദ്പൂരിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും എന്ന് khelNow റിപ്പോർട്ട് ചെയ്യുന്നു. കേരള ബ്ലാസ്റ്റേഴ്സ് വിട്ടായിരുന്നു രണ്ട് വർഷം മുമ്പ് റിത്വിക് ദാസ് ജംഷദ്പൂരിൽ എത്തിയത്. അവിടെ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. 26കാരനായ മിഡ്ഫീൽഡർ ഈ സീസണിൽ 18 ഐ എസ് എൽ മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ നേടിയിരുന്നു.

അറ്റാക്കിംഗ് മിഡ്ഫീൽഡറായി റിത്വിക് മുമ്പ് റിയൽ കശ്മീർ എഫ്‌സിയിലും കളിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഒരു ചെറിയ പട്ടണമായ ബർൺപൂരിൽ നിന്നുള്ള റിത്വിക്, സി‌എഫ്‌എൽ ഫസ്റ്റ് ഡിവിഷനിൽ കൊൽക്കത്ത കസ്റ്റംസിനായും അതിനു മുമ്പ് മോഹൻ ബഗൻ അക്കാദമിക്ക് ഒപ്പവും കളിച്ചിട്ടുണ്ട്‌. ഐ എസ് എല്ലിൽ ഇതുവരെ 39 മത്സരങ്ങൾ കളിച്ചു. 10 ഗോളുകളും നേടി.

Exit mobile version