റിനോ ആന്റോയ്ക്ക് പരിക്ക്, ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി റിനോ ആന്റോയ്ക്ക് പരിക്ക്. റൈറ്റ് ബാക്ക് പൊസിഷനിൽ കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ അഞ്ചു മത്സരങ്ങളും സ്റ്റാർട്ട് ചെയ്യുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത മലയാളി താരത്തിന് ഇന്ന് ചെന്നൈയിനെതിരായ മത്സരത്തിലാണ് പരിക്കേറ്റത്.

കളിയുടെ 38ആം മിനുട്ടിൽ ഒരു ഡിഫൻസീവ് ക്ലിയറൻസ് നടത്തുന്നതിനായി കാലു സ്ട്രച്ച് ചെയ്ത സമയത്ത് റിനോയുടെ ഹാംസ്ട്രിംഗിന് പരിക്ക് ഏൽക്കുക ആയിരുന്നു. പരിക്കേറ്റ ഉടനെ തന്നെ റിനോയെ പിൻവലിക്കേണ്ടതായും വന്നു. യുവതാരം സാമുവൽ ശദബാണ് റിനോയ്ക്ക് പകരം കളത്തിൽ ഇറങ്ങിയത്.

ആദ്യ അഞ്ചു മത്സരങ്ങളിൽ റൈറ്റ് വിങ്ങിൽ മികച്ച പ്രകടനമാണ് റിനോ നടത്തിയത്. റിനോ ഇതിനകം തന്നെ രണ്ട് അസിസ്റ്റുകൾ തന്റെ പേരിലാക്കുകയും ചെയ്തിരുന്നു. അടുത്ത മത്സരത്തിനേക്ക് താരത്തിന് തിരിച്ചുവരാൻ ആകുമോ എന്നത് സംശയമാണ്. റിനോയുടെ മുൻ ക്ലബായ ബെംഗളൂരു എഫ് സിക്കെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement