കേരള ബ്ലാസ്റ്റേഴ്സിനോട് റിനോ ആന്റോ യാത്ര പറഞ്ഞു

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ റിനോ ആന്റോ ക്ലബ് വിട്ടു. ഇന്ന് സാമൂഹിക മാധ്യമം വഴി താൻ ക്ലബ് വിടുകയാണെന്ന് കാര്യം റിനോ ആന്റോ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 2016 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള താരമാണ് റിനോ ആന്റോ. സ്റ്റീവ് കോപ്പലിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ വരെ കുതിച്ച സീസണിൽ ടീമിന്റെ പ്രധാന ഊർജ്ജമായിരുന്നു റിനോ. ഈ കഴിഞ്ഞ സീസണിൽ പരിക്ക് വലച്ചതിനാൽ റിനോയുടെ സേവനം പലപ്പോഴും ക്ലബിന് നഷ്ടപ്പെട്ടു.

ഫുട്ബോളിലെ തീരുമാനങ്ങൾ ഒരു വ്യക്തിക്ക് എടുക്കാൻ പറ്റുന്നതല്ല എന്നും അതുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനോട് സങ്കടത്തോടെ യാത്ര പറയേണാ സമയമായെന്നും റിനോ ആന്റോ പറയുന്നു. ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെ്. പല മികച്ച താരങ്ങളൊപ്പം കളിക്കാനും മികച്ച പരിശീലകർക്ക് കീഴിൽ കളിക്കാനും ഇവിടെ അവസരമുണ്ടായി എന്നത് ഭാഗ്യാമായി കരുതുന്നു. റിനോ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ഒരിക്കലും മറക്കില്ല എന്നും ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ തന്റെ മികച്ച സമയത്തും മോശം സമയത്തും ഒരേപോലെ പിന്തുണച്ചിട്ടുണ്ട് എന്നും റിനോ പറഞ്ഞു. കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒര് ഏടായി ബ്ലാസ്റ്റേഴ്സിലെ ഈ രണ്ടു സീസൺ എന്നും നിലനിൽക്കും എന്നും റിനോ പറഞ്ഞു. റിനോ ആന്റോയ്ക്ക് ആശംസകളുമായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാൻ ഹ്യൂമും വെസ് ബ്രൗണും എത്തി.

ഇനി എവിടെയാകും റിനോ ആന്റോ കളിക്കുക എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും താരം പറയുന്നു. മുൻ ക്ലബായ ബെംഗളൂരു എഫ് സിയിലേക്ക് റിനോ ആന്റോ മടങ്ങാനാണ് സാധ്യത എന്നാണ് അഭ്യൂഹങ്ങൾ.

https://www.instagram.com/p/BjdrDT4AjSc/?utm_source=ig_share_sheet&igshid=3w46mbbu06ca

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫൈനൽ തേടി എഫ് സി തൃശ്ശൂർ, അത്ഭുതങ്ങൾ കാണിക്കാൻ ക്വാർട്സ്
Next articleസെമിയിൽ ഒരിക്കൽ കൂടെ വീഴാതിരിക്കാൻ ഗോകുലവും സാറ്റ് തിരൂരും