റിനോ ആന്റോ അടക്കമുള്ള താരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കി ഈസ്റ്റ് ബംഗാൾ

- Advertisement -

ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിലേക്ക് എത്തുന്നതിൽ ഫുട്ബോൾ ലോകം സന്തോഷത്തിൽ ആണെങ്കിലും അത് ചില താരങ്ങളുടെ ഭാഗി അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്. മലയാളി താരമായ റിനോ ആന്റോ ഉൾപ്പെടെ ആറോളം താരങ്ങളോട് ക്ലബ് വിടാൻ ഈസ്റ്റ് ബംഗാൾ ആവശ്യപ്പെട്ടതായാണ് വാർത്തകൾ. ഈ സീസണു വേണ്ടി സൈൻ ചെയ്ത താരങ്ങളാണ് ഈസ്റ്റ് ബംഗാളിൽ ഒരു വർഷത്തെ കരാർ ബാക്കിയിരിക്കെ പ്രതിസന്ധി നേരിടുന്നത്.

ഐ എസ് എല്ലിലേക്ക് എത്തിയതോടെ സ്ക്വാഡ് മെച്ചപ്പെടുത്തണം എന്നുള്ളത് കൊണ്ടാണ് താരങ്ങളെ ഒഴിവാക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നത്. എന്നാൽ റിനോയെ ഉൾപ്പെടെയുള്ള താരങ്ങളെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തതും അവർ ഐ എസ് എല്ലിൽ എത്തും എന്ന ഉറപ്പിലായിരുന്നു. എന്നാൽ ഇപ്പോൾ റിനോ ഉൾപ്പെടെ നിരവധി ഇന്ത്യൻ താരങ്ങളെ ഈസ്റ്റ് ബംഗാൾ പ്രീസീസണിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ താരങ്ങളോട് ഒക്കെ വേറെ ക്ലബ് കണ്ടെത്താൻ ഈസ്റ്റ് ബംഗാൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

മലയാളി താരങ്ങളായ മിർഷാദ്, ഇർഷാദ്, സി കി വിനീത് എന്നിവരുടെ ഭാവിയും അനിശ്ചിതത്വത്തിലാണെന്നാണ് വിവരം. എന്നാൽ ഇവരുടെ ആരുടെയും കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ ഈസ്റ്റ് ബംഗാൾ പറഞ്ഞിട്ടില്ല.കാവിൻ ലോബോ, കീഗൻ പെരേര എന്നിവരും റിനോയുടെ കൂടെ ക്ലബ് വിടേണ്ടി വരും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertisement