
ബെംഗളൂരു എഫ് സിയുടെ പ്രൊഫഷണൽ രീതികൾ എന്നും ഇന്ത്യൻ ഫുട്ബോളിനെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ. റിനോ ആന്റോയെന്ന് ക്ലബിന് വേണ്ടി നാലു വർഷം ബൂട്ടണിഞ്ഞ പ്രിയതാരത്തെ തിരിച്ചു കൊണ്ടുവന്നപ്പോഴും ആ പ്രൊഫഷണൽ രീതി കാണാൻ കഴിഞ്ഞു. ഗുർപ്രീത് സിങിന്റെ സൈനിംഗ് ഉൾപ്പെടെ പല സൈനിംഗുകൾക്കും വളരെ മികച്ച വീഡിയോകളിലൂടെ അനൗൺസ്മെന്റ് ചെയ്യുന്ന രീതിയാണ് ബെംഗളൂരു എഫ് സിയുടെ പതിവ്. റിനോയുടെ സൈനിംഗ് പ്രഖ്യാപനവും അത്തരമൊരു വീഡിയോയിലൂടെ ആയിരുന്നു.
പക്ഷെ ഈ വീഡിയോ ഇതിനു മുമ്പുള്ളതിനെയൊക്കെ കവച്ചുവെച്ചു എന്ന് പറയാം. മുഴുവനായും മലയാളത്തിൽ ഉള്ള വീഡിയോയിൽ റിനോ ആന്റോ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നതായാണ് കാണിക്കുന്നത്. വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞ റിനോ വീട് എന്നാൽ എല്ലാവർക്കും നല്ല ഭക്ഷണവും ചുറ്റുപാടും ഒക്കെയാണ് എന്നാൽ തനിക്ക് വീടെന്ന് പറഞ്ഞാൽ തന്നെ കൂടുതൽ ആൾക്കാർ സ്നേഹിക്കുന്ന, താൻ കുറേ സമയം ചിലവഴിക്കുന്ന, താൻ സ്വപ്നം കാണുന്ന സ്ഥലമാണ് എന്നാണ് പറയുന്നത്. ബെംഗളൂരു എഫ് സിയും റിനോയും തമ്മിലുള്ള ബന്ധം വ്യക്തമാക്കാൻ ഇതിലും മികച്ച വീഡിയോ അവതരിപ്പിക്കാൻ കഴിഞ്ഞേക്കില്ല.
നാലു വർഷം ബെംഗളൂരു എഫ് സിയിൽ കളിച്ച റിനോ ആന്റോ നാലു കിരീടങ്ങളും അവർക്കൊപ്പം നേടിയിട്ടുണ്ട്.
He's #HomeAgain. 🔵 pic.twitter.com/PYB2X9SWEw
— Bengaluru FC (@bengalurufc) June 6, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial