ഐ എസ് എൽ ക്ലബുകളും നിലനിർത്തിയ താരങ്ങളും

- Advertisement -

ഐ എസ് എൽ നാലാം സീസണിലേക്ക് താരങ്ങളെ നിലനിർത്താനുള്ള സമയപരിധി ഇന്നലെ ഔദ്യോഗികമായി കഴിഞ്ഞു എങ്കിലും എല്ലാ ടീമുകളും താരങ്ങളെ നിലനിർത്താനോ അതിനെ കുറിച്ച് അവസാന വാക്കു പറയാനോ തയ്യാറായിട്ടില്ല. പൂനെയും ഡെൽഹി ഡൈനാമോസും ഒരൊറ്റ സീനിയർ താരങ്ങളെ പോലും നിലനിർത്താതെയാണ് ഡ്രാഫ്റ്റിനിറങ്ങുന്നത്. ടീമിലെ രണ്ടു സൂപ്പർതാരങ്ങളെ തന്നെ നിലനിർത്താൻ തീരുമാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കയ്യടി വാങ്ങിയപ്പോൾ ഏറ്റവും മികച്ച താരങ്ങളെ നിലനിർത്തിയിട്ടും ബെംഗളൂരി എഫ് സിയുടെ നിരാശ തീർന്നില്ല. തങ്ങളുടെ ക്ലബിലെ മറ്റു മികച്ച താരങ്ങളെ കൈവിടേണ്ടി വന്നതാണ് ബെംഗളൂരു എഫ് സിയെ വിഷമത്തിലാഴ്ത്തിയത്.

ഇതുവരെ പ്രഖ്യാപിച്ച നിലനിർത്തിയ ടീമുകളെയും കളിക്കാരെയും നോക്കാം

കേരള ബ്ലാസ്റ്റേഴ്സ്:

സി കെ വിനീത്

കേരളത്തിൽ ഇന്ന് അനസിനൊപ്പമോ അധിലധികമോ ആരാധകരുള്ള താരം. കഴിഞ്ഞ സീസണിലെ മികവാർന്ന പ്രകടനം വിനീതിനെ ഇത്തവണത്തെ ടീം ലിസ്റ്റിലെ ആദ്യ പേരാക്കി മാറ്റി എന്നു പറയാം. രണ്ടു വർഷത്തേക്കാണ് സി കെ വിനീതുമായി കേരളം കരാർ ഒപ്പിട്ടത്. ഏകദേശം മൂന്നു കോടിയോടടുത്ത തുകയ്ക്കാണ് വിനീതിന്റെ സൈനിംഗ്.

 

സന്ദേശ് ജിങ്കൻ

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതൽ തവണ ജേഴ്സി അണിഞ്ഞ താരം. ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതും ഈ താരത്തിന്റെ വരവാണ്. 3 വർഷത്തേക്കാണ് കരാർ പുതുക്കിയിരിക്കുന്നത്. നാലു കോടിക്കു മുകളിലാണ് കരാർ തുക.

പ്രശാന്ത് മോഹൻ (U23)

കോഴിക്കോടുകാരനായ മിഡ്ഫീൽഡർ പ്രശാന്ത് മോഹൻ. കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഉണ്ടായിരുന്നു പ്രശാന്ത്. ഇത്തവണ ടീമിനൊപ്പം അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അണ്ടർ 23 ആയതിനാൽ സീനിയർ താരങ്ങളുടെ കൂട്ടത്തിൽ വരില്ല.

ചെന്നൈയിൻ എഫ് സി

ജെജെ

മൂന്നു വർഷങ്ങളായി ചെന്നൈയിൻ എഫ് സിയുടെ ആക്രമണ നിരയിലെ പ്രധാന സാന്നിദ്ധ്യം. പുതിയ കരാറീടെ ചെന്നൈയിൻ എഫ് സിയിൽ 2020 വരെ തുടരുമെന്ന് തീരുമാനമായി.

കരൺജിത്

ചെന്നൈയിൻ എഫ് സിയിൽ ഇതുവരെ‌ കാര്യമായി ഒന്നും ചെയ്യാൻ കരൺജിത്തിനായിരുന്നില്ല. എന്നാൽ ഇന്ത്യൻ ഗോൾകീപ്പർമാരുടെ ഐ എസ് എല്ലായിരിക്കും ഇത് എന്നതു കൊണ്ടു തന്നെ കരൺജിതിന്റെ പരിചയസമ്പത്ത് ഇത്തവണ ചെന്നൈക്ക് ഉപകാരം ചെയ്തേക്കും.

ബെംഗളൂരു എഫ് സി

സുനിൽ ഛേത്രി

ഇന്ത്യയിലെ ഏറ്റവും മികച്ച താരം റിട്ടയർമെന്റ് വരെ‌ ബെംഗളൂരുവിക് തുടരുമെന്ന സൂചനയാണ് കരാർ പുതുക്കി കൊണ്ട് നൽകിയത്. ഇന്ത്യൻ ഫുട്ബോളികെ ഏറ്റവും വലിയ പേരിനെ ഡ്രാഫ്റ്റിലേക്ക് അയക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ബെംഗളൂരുവിന് ആവില്ലായിരുന്നു.

ഉദാന്ത സിംഗ്

ഇന്ത്യയുടെ ‘ഫ്ലാഷ് മാൻ’ ഉദാന്തയ്ക്കു വേണ്ടി മുംബൈ സിറ്റിയും ശ്രമിച്ചിരുന്നു എങ്കിലും ഉദാന്ത ബെംഗളൂരു എഫ് സി തന്നെ തിരഞ്ഞെടുക്കുക ആയിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരവ സീനിയർ താരവും ബെംഗളൂരു എഫ് സിയിലാകുമെന്ന് ഉദാന്തയുടെ സൈനിംഗോടെ ഉറപ്പായി

മുംബൈ സിറ്റി

അമ്രീന്ദർ സിംഗ്

അമ്രീന്ദർ സിംഗിനെ 1.20 കോടി കൊടുത്താണ് മുംബൈ സിറ്റി സ്വന്തമാക്കിയത്. ഗോൾ കീപ്പർമാർക്ക് മൂല്യം കൂടിയ ഐ എസ് എൽ നാലാം സീസണിൽ അമ്രീന്ദറിന്റെ വിലയും കുതിച്ച് ഉയരുക ആയിരുന്നു. ബെംഗളൂരു എഫ് സി ടീമിന്റെ നെടും തൂണായിരുന്ന താരമായി അമ്രീന്ദർ. മുംബൈ വലയ്ക്കു കുറുകെ ആകും ഇനി അമ്രീന്ദറിന്റെ സ്ഥാനം.

സെഹ്നാജ് സിംഗ്

കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിൽ നിന്ന് മുംബൈയിലേക്ക് എത്തിയ താരമാണ് സെഹ്നാജ് സിംഗ്. മുംബൈയുടെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ കളിക്കാരൻ സെഹ്നാജ് തന്നെ ആയിരുന്നു. ഐലീഗിൽ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും മുംബൈക്കും വേണ്ടി സെഹ്നാജ് ഇതിനു മുമ്പ് കളിച്ചിട്ടുണ്ട്.

എഫ് സി ഗോവ

മന്ദർ റാവു ദേശായി

മൂന്നു സീസണായി എഫ് സി ഗോവയുടെ തന്നെ താരമായിരുന്ന വിങ്ങർ മന്ദർ റാവു ദേശായി. മുൻ ഡെംപോ താരം കൂടിയാണ് മന്ദർ. ഐ ലീഗിൽ അവസാന സീസണിൽ ബെംഗളൂരു എഫ് സിയുടെ വിങ്ങിലാണ് മന്ദർ റാവു കളിച്ചത്.

ലക്ഷ്മികാന്ത് കട്ടിമണി

ഗോവ സ്വദേശിയായ കട്ടിമണി ഐ ലീഗിൽ അവസാനമായി മുംബൈ എഫ് സിക്ക് വേണ്ടിയാണ് ഗ്ലോവ് അണിഞ്ഞത്. നേരത്തെ ഡെംപോയ്ക്കു വേണ്ടി അഞ്ചു വർഷത്തോളം വല കാത്തിട്ടുണ്ട്.

 

 

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ടി പി രഹ്നേഷ്

മലയാളികളുടെ അഭിമാന താരമായ ടി പി രഹ്നേഷിനെ നിലനിർത്താൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തീരുമാനിച്ചു. ഐ എസ് എൽ തുടക്കം മുതൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കൂടെയുണ്ട് രഹ്നേഷ്. നോർത്ത് ഈസ്റ്റിനായി 27 മത്സരങ്ങളിൽ രഹ്നേഷ് ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് രഹ്നേഷിന്റെ പുതിയ കരാർ.

റൗളിംഗ് ബോർഗസ്

ഈസ്റ്റ് ബംഗാളിനും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുനായി അവസാന സീസണുകളിൽ നടത്തിയ മികച്ച പ്രകടനമാണ് ക്ലബ് റൗളിംഗിനെ നിലനിർത്താനുള്ള കാരണം. ഇന്ത്യൻ ടീമിലും ഇപ്പോൾ സ്ഥിര സാന്നിദ്ധ്യമാണ് റൗളിംഗ്.

 

അത്ലറ്റിക്കോ കൊൽക്കത്ത

മജുംദാർ

മജുംദാറിനെ റെക്കോർഡ് തുകയ്ക്കാണ് അത്ലറ്റിക്കോ കൊൽക്കത്ത സ്വന്തമാക്കിയത്. 1.30 കോടി ആണ് മജുംദാറിന്റെ കരാർ എന്നാണ് അഭ്യൂഹമുള്ളത്. ഈ തുക സത്യമാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾ കീപ്പർ ആകും മജുംദാർ

പ്രബീർ ദാസ്

പ്രിതം കോട്ടാലിനെ നിലനിർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത് എങ്കിലും പ്രബീർ ദാസിനെയാണ് അത്ലറ്റിക്കോ കൊൽക്കത്ത നിലനിർത്തിയത്. പ്രബീർ ദാസ് ഡെൽഹി ഡൈനാമോസിൽ നിന്നാണ് അത്ലറ്റിക്കോ കൊൽക്കത്തയിൽ 2015ൽ എത്തിയത്. അന്നു മുതൽ അത്ലറ്റിക്കോ കൊൽക്കത്തയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉള്ള താരമാണ് പ്രബീദ് ദാസ്.

 

പൂനെ സിറ്റി

വിശാൽ കെയ്ത്

ഒരു സീനിയർ താരത്തെ പോലും നിലനിർത്താൻ പൂനെ സിറ്റി തീരുമിനിച്ചില്ല. പൂനെ നിലനിർത്താൻ തീരുമാനിച്ച ആദ്യ താരം വിശാൽ കെയ്ത് ആയിരുന്നു. അണ്ടർ 21 താരമായ കെയ്ത് ഇപ്പോൾ ഇന്ത്യൻ അണ്ടർ 23 ടീമിന്റെ ഗോൾ കീപ്പറാണ്.

 

ഡെൽഹി ഡൈനാമോസ്

ആരെയും നിലനിർത്തിയില്ല

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement