നാലാം മത്സരത്തിലും ജയമില്ലാതെ ഡെൽഹിയും ചെന്നൈയിനും

ഡെൽഹിക്കും ചെന്നൈയിനും തങ്ങളുടെ ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ന് ഡെൽഹിയിൽ നടന്ന പോരിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. കളി ഗോൾ രഹിതമായാണ് അവസാനിച്ചത്. ജയം തേടി മാറ്റങ്ങളുമായാണ് ഇറങ്ങിയത് എങ്കിലും ആ മാറ്റങ്ങൾ ഒന്നും ഗുണം ചെയ്തില്ല.

കളിയിൽ ചെന്നൈയിനാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കളിയുടെ രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ചെന്നൈയിൻ സൃഷ്ടിച്ചു. പക്ഷെ ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ചെന്നൈ മുന്നേറ്റ നിരയ്ക്കായില്ല. ഡെൽഹിയുടെ ഗോൾകീപ്പർ ഡോരൻസോറോയുടെ പ്രകടനവും ചെന്നൈയിന് വിനയായി. ഗോളെന്നുറച്ച അവസരങ്ങൾ ഉൾപ്പെടെ നിരവധി മികച്ച സേവുകൾ ഡോരൻസോറോ ഇന്ന് നടത്തി.

ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്ന ചെന്നൈയിന് ഇത് സീസണിലെ ആദ്യ പോയന്റാണ്. ചെന്നൈയിന്റെ ഐലീഗ് ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണിത്. ഡെൽഹിക്ക് ആവട്ടെ ഇത് നാലു മത്സരങ്ങൾക്ക് ഇടയിലെ മൂന്നാം സമനിലയാണ്.