പൂനെ സിറ്റിയെ തകർത്ത് ഡൽഹി ഡൈനാമോസ്

ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റിയെ തകർത്ത് ഡൽഹി ഡൈനാമോസ്. പൂണെയുടെ അപരാജിതരായ ആര് മത്സരങ്ങളിലെ കുതിപ്പാണ് ഇന്ന് ഡൽഹി അവസാനിപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഡൽഹിയുടെ ജയം. ഇന്നത്തെ മത്സരത്തിൽ ഗോളടിച്ച നാല് പേരും ഇന്ത്യൻ താരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ലാലിയന്‍സുവാല ചാംഗ്‌തേ, റോമിയോ ഫെര്‍ണാണ്ടസ്, ഡാനിയേല്‍ ലാല്‍ഹിംപുവിയ എന്നിവർ ഡൽഹി ഡൈനാമോസിന് വേണ്ടി ഗോളടിച്ചപ്പോൾ പൂനെ സിറ്റി എഫ്സിയുടെ ആശ്വാസ ഗോൾ നേടിയത് നിഖില്‍ പൂജാരിയാണ്.

ഇരു ടീമുകൾക്കും നോക്ക് ഔട്ട് പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നെങ്കിലും മികച്ച ഫോമിലായിരുന്നതിനാൽ ആരാധകർക്ക് ആവേശമായിരുന്നു. എന്നാൽ റോബിൻ സിങ്, ആഷിക്ക് കുരുണിയാൻ, ഇയാൻ ഹ്യൂം അടങ്ങുന്ന പൂനെ സിറ്റിക്ക് ഡൽഹിയുടെ മികച്ച പ്രകടനത്തിൽ കീഴടങ്ങുകയേ നിവർത്തിയുണ്ടായുള്ളു. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പൂനെ ആരാധകർക്ക് നിഖിൽ പൂജാരിയുടെ വണ്ടർ ഗോളിൽ ആശ്വസിക്കാം. ഇന്ന് മാഴ്‌സെലിനോ ചുവപ്പ് കണ്ടു കളം വിട്ടു. ഈ സീസണിലെ നാലാം സസ്പെൻഷനാണ് മാഴ്‌സെലിനോയ്ക്ക് ലഭിക്കുന്നത്.

Previous articleപരിക്കേറ്റും വീഴാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂളിന് കിരീട പോരിൽ തിരിച്ചടി
Next articleഡി ഹിയ വലയ്ക്ക് മുന്നിൽ സെഞ്ച്വറി