ഈസ്റ്റ് ഇന്ത്യൻ ഡെർബി സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എ ടികെ പോരാട്ടം സമനിലയിൽ. ഗുവാഹത്തിയിൽ ഇരു ടീമുകളും പോയന്റ് പങ്കിട്ട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഈസ്റ്റ് ഇന്ത്യൻ ഡെർബിയിൽ കൂടുതൽ സമയം പന്ത് കൈവശം വെക്കാൻ നോർത്ത് ഈസ്റ്റിനു സാധിച്ചെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല.

ഹൈലാൻഡേഴ്‌സിന്റെ തുടർച്ചയായ രണ്ടാം സമനിലയാണ് ഇന്നത്തേത്. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരെയും സമനിലയായിരുന്നു ഫലം. ചെന്നെയിൻ എഫ്‌സിയെ മികച്ച മാർജിനിൽ പരാജയപ്പെടുത്തിയാണ് എടികെ ഇന്നിറങ്ങിയത്.

ഇന്നത്തെ സമനിലയോടു കൂടി 16 പോയിന്റുമായി ആറാം സ്ഥാനത്താണ് എടികെ. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങൾ എല്ലാം അവർക്ക് ജയിക്കേണ്ടി വരും. 20 പോയിന്റുമായി നിലവിൽ രണ്ടാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. അടുത്ത മത്സരത്തിൽ അതെ പോയിന്റുള്ള മുംബൈ സിറ്റി ജയമോ സമനിലയോ നേടിയാൽ മൂന്നാം സ്ഥാനത്തേക്ക് ഹൈലാൻഡേഴ്‌സ് പിന്തള്ളപ്പെടും.