പൂനെയും വീണു, രണ്ടാം സ്ഥാനത്തേക്കുയർന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും ഒരു നോർത്ത് യുണൈറ്റഡ് ജയം. പൂനെയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് പൂനെ സിറ്റിയെ ഹൈലാൻഡേഴ്‌സ് പരാജയപ്പെടുത്തിയത്. ഹുവാൻ മാസിയയും ബർത്തോലോമേ ഓഗ്‌ബെച്ചേയുമാണ് നോർത്ത് ഈസ്റ്റിനു വേണ്ടി ഗോളടിച്ചത്. ഈ വിജയത്തോടു കൂടി ലീഗിൽ രണ്ടാമതാകാൻ ഹൈലാൻഡേഴ്‌സിന് കഴിഞ്ഞു.

സൂപ്പർ താരം ഇയാൻ ഹ്യൂം കളത്തിൽ ഇറങ്ങിയെങ്കിലും നോർത്തീസ്റ്റിന്റെ വിജയക്കുതിപ്പിന് മുൻപിൽ പിടിച്ചു നില്ക്കാൻ സാധിച്ചില്ല. ഇരുപത്തി മൂന്നാം മിനുട്ടിൽ ഓഗ്‌ബെച്ചേയുടെ ഗോളിൽ നോർത്ത് ഈസ്റ്റ് ലീഡ് നേടി. ആക്രമിച്ച് തുടങ്ങിയെങ്കിലും ഗോളടിക്കാൻ പോന്ന അവസരങ്ങൾ ഒന്നും പൂനെ ലക്ഷ്യത്തിൽ എത്തിച്ചില്ല. രണ്ടാം പകുതിയിൽ അപകടകാരികൾ ആവുക എന്ന പതിവ് ഇത്തവണയും നോർത്ത് ഈസ്റ്റ് തെറ്റിച്ചില്ല.

മാസിയയുടെ ഗോൾ പിറന്നത് പെനാൽറ്റിയിലൂടെയാണ്. മാസിയയെ പൻവർ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയെടുത്ത മാസിയക്ക് പിഴച്ചില്ല. പൂനെ സിറ്റിയുടെ ഗോൾ കീപ്പറിന്റെ മികവ് കൊണ്ട് മാത്രമാണ് സ്‌കോർ രണ്ടിൽ ഒതുങ്ങിയത്.

Advertisement