കൊൽക്കത്തയിലും പൂനെക്ക് പരാജയം തന്നെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പൂനെ സിറ്റിക്ക് ഈ സീസണിൽ ഇനിയും സ്വപ്നങ്ങൾ ബാക്കിയുണ്ടോ? ഇന്ന് കൊൽക്കത്തയിൽ നിന്നും തലതാഴ്ത്തി ആണ് പൂനെ സിറ്റി മടങ്ങുന്നത്. ഇന്ന് കൊൽക്കത്തയിൽ നടന്നത് പൂനെയുടെ ഈ ഐ എസ് എല്ലിലെ ഏഴാം മത്സരമായിരുന്നു. ആ മത്സരം കഴിഞ്ഞപ്പോഴും ആദ്യ ജയം എന്ന ലക്ഷ്യം നേടാൻ പൂനെക്കായില്ല. ഇന്ന് എതിരില്ലാത്ത ഒദു ഗോളിനാണ് എ ടി കെ കൊൽക്കത്ത പൂനെ സിറ്റിയെ തോൽപ്പിച്ചത്.

എ ടി കെ കൊൽക്കത്തയും പൂനെ സിറ്റിയും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നല്ല പിശുക്ക് കാണിച്ച മത്സരത്തിൽ കളി അവസാനിക്കാൻ എട്ടു മിനുട്ട് മാത്രം ബാക്കി ഉള്ളപ്പോഴാണ് എ ടി കെയുടെ വിജയ ഗോൾ വന്നത്. സബ്ബായി എത്തിയ ജയേഷ് റാണെയുടെ ക്രോസിൽ നിന്ന് ബ്രസീലിയൻ ഡിഫൻഡർ ഗേഴ്സൺ വിയേരിയ ആണ് എ ടി കെയ്ക്ക് അത്യാവശ്യമായിരുന്ന ഗോൾ നേടിക്കൊടുത്തത്.

എ ടി കെയുടെ സീസണിലെ മൂന്നാം ജയമാണിത്. സ്വന്തം ഹോമിലെ രണ്ടാം വിജയവും. ലീഗിൽ 10 പോയന്റുമായി എ ടി കെ ആറാം സ്ഥാനത്ത് എത്തി. പൂനെ സിറ്റി ലീഗിൽ അവസാന സ്ഥാനത്ത് തന്നെയാണ് ഇപ്പോഴും ഉള്ളത്.