ഗോവയെയും തോൽപ്പിച്ച് പൂനെ സിറ്റി, പോയന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പൂനെ സിറ്റിക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് കരുത്തരായ എഫ് സി ഗോവയെ ആണ് പൂനെ സിറ്റി തോൽപ്പിച്ചത്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പൂനെ സിറ്റിയുടെ വിജയം. രണ്ടാം പകുതിയിൽ പിറന്ന ഗോളുകളാണ് പൂനെയെ ജയത്തിൽ എത്തിച്ചത്. ആദ്യ പകുതിയിൽ എഫ് സി ഗോവയായിരുന്നു മികച്ച നിലയിൽ കളിച്ചത്. എന്നാൽ മികച്ച സേവിലൂടെ കമൽജിത് പൂനെയെ കളിയിൽ നിർത്തി.

രണ്ടാം പകുതിയിൽ 74ആം മിനുട്ടിലാണ് മാർസലീനോയിലൂടെ പൂനെ മുന്നിൽ എത്തിയത്. ഈ ഗോൾ ഉൾപ്പെടെ മികച്ച പ്രകടനമായിരുന്നു മാർസലീനോ ഇന്ന് പൂനെയിൽ കാഴ്ചവെച്ചത്. കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സ്റ്റാൻകോവിച് ഗോവയുടെ ജയവും ഉറപ്പിച്ചു.

ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി പൂനെ സിറ്റി ഏഴാം സ്ഥാനത്തേക്ക് കടന്നു. 11 പോയന്റ് ഉണ്ട് ഇപ്പോൾ പൂനെ സിറ്റിക്ക്. എഫ് സി ഗോവ നാല സ്ഥാനത്ത് തന്നെ തുടരുകയാണ്.