ഒഗ്ബചെ വീണ്ടും, നോർത്ത് ഈസ്റ്റ് പത്തുപേരുമായി മുന്നിൽ

നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷദ്പൂരും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഹൈലാൻഡേഴ്സ് മുന്നിൽ നിക്കുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ കളിയിലെ ഹാട്രിക്ക് ഹീറോ ഒഗ്ബചെ തന്നെയാണ് ഇന്നും നോർത്ത് ഈസ്റ്റിന്റെ രക്ഷകനായത്.

20ആം മിനുട്ടിൽ ജംഷദ്പൂർ ഡിഫൻസിന്റെ അബദ്ധം മുതലെടുത്തായിരുന്നു ഒഗ്ബെചെയുടെ ഗോൾ. ബോക്സിൽ നിന്ന് പന്ത് കൈക്കലാക്കിയ ഒഗ്ബചെയുടെ ഒരു മികച്ച ടേൺ ജംഷദ്പൂർ ഡിഫൻസിനെ വെട്ടിക്കാൻ പോകുന്നതായിരുന്നു. ഒഗ്ബെചെയുടെ ഈ ഗോൾ സീസണിലെ താരത്തിന്റെ അഞ്ചാമത്തെ ഗോളാണ്.

കളി ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് നോർത്ത് ഈസ്റ്റ് ഡിഫൻഡർ കൊമോർസ്കി ചുവപ്പ് കണ്ട് പുറത്തായി. ബോൾ ഇല്ലാത്ത സമയത്ത് കാൽവോയെ പഞ്ച് ചെയ്തതിനായിരുന്നു കൊമോർസ്കിക്ക് ചുവപ്പ് കിട്ടിയത്.

ഓസ്ട്രേലിയ സൂപ്പർ താരം ടിം കാഹിൽ ഇല്ലാതെ ആണ് ജംഷദ്പൂർ ഇന്ന് ഇറങ്ങിയത്.