മുംബൈയെ തോൽപ്പിച്ച് രണ്ടാം സ്ഥാനം എടുത്ത് നോർത്ത് ഈസ്റ്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ സിറ്റിയെ തോൽപ്പിച്ച് അവരുടെ രണ്ടാം സ്ഥാനം കൈക്കലാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് മുംബൈ അരീനയിൽ വെച്ച് നടന്ന പോരിലാണ് എതിരില്ലാത്ത രണ്ടു ഗോളിന് മുംബൈയെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് പ്ലേ ഓഫ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ട് ഗോളുകളും പിറന്നത്.

കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ പെരേരയുടെ പാസ് വലയിൽ എത്തിച്ച് റൗളിംഗ് ബോർഗസ് ആണ് നോർത്ത് ഈസ്റ്റിനെ മുന്നിൽ എത്തിച്ചത്. കളിയുടെ 34ആം മിനുട്ടിൽ ഓഗ്ബെചെയും മുംബൈ വല കുലുക്കി. ഈ ജയത്തോടെ പോയന്റിലും ഗോൾ ഡിഫറൻസിലും ഇരുവരും ഒപ്പത്തിനൊപ്പം എത്തി. ഹെഡ് ടു ഹെഡിലെ മികവിലാണ് ഇപ്പോൾ നോർത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. മുംബൈ സിറ്റിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.