ആദ്യ ഗോളുമായി ഇയാൻ ഹ്യൂം, മഹാ ഡെർബിയിൽ പൂനെക്ക് ജയം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ജയത്തോടെ പൂനെ സിറ്റി സീസൺ അവസാനിപ്പിച്ചു. മഹാ ഡെർബിയിൽ എതിരാളികളായ മുംബൈ സിറ്റി എഫ്സിയിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പൂനെ പരാജയപ്പെടുത്തിയത്. ആദിൽ ഖാൻ, ഇയാൻ ഹ്യൂം എന്നിവർ പൂനെക്ക് വേണ്ടി ഗോളടിച്ചപ്പോൾ മുംബൈ സിറ്റിയുടെ ആശ്വാസ ഗോൾ നേടിയത് പെനാൽറ്റിയിലൂടെ അർണോൾഡ് ഇസോക്കോയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എല്ലാ സീസണിലും ഗോളടിക്കുക എന്ന തന്റെ നേട്ടം തുടർന്ന് കൊണ്ടിരിക്കുകയാണ് ഹ്യൂം. ഈ സീസണിലെ ആദ്യ ഗോളാണ് ഇന്ന് പൂനെക്ക് വേണ്ടി ഹ്യൂം നേടിയത്. ആദ്യ പകുതിയിൽ ആദിൽ ഖാന്റെ ഗോളിൽ പൂനെ മുന്നിട്ടു നിന്നു. റോബിൻ സിംഗിന്റെ ക്രോസാണ് ആദിൽ ഗോളാക്കി മാറ്റിയത്. മത്സരത്തിലെ ബാക്കി രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 84 ആം മിനുട്ടിലാണ് ഇയാൻ ഹ്യൂം പൂനെക്ക് വേണ്ടി സ്‌കോർ ചെയ്തത്.

മുഹമ്മദ് യാസിറിന്റെ ക്രോസിൽ നിന്നും ഹ്യൂമിന്റെ ഗോൾ പിറന്നു. പൂണെയുടെ സാര്ഥക് ലൂസിയൻ ഗോയിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അർണോൾഡ് ഇസോക്കോ ലക്ഷ്യത്തിൽ എത്തിച്ചു. ഇന്നത്തെ ജയം പോയന്റ് നിലയിൽ പൂനെ സിറ്റിയെ നിലവിൽ ആറാം സ്ഥാനത് എത്തിച്ചു. ആറാം സ്ഥാനം എ ടികെ- ഡൽഹി ഡൈനാമോസ് മത്സരത്തിന്റെ ഫലം പോലെയിരിക്കും.