മുംബൈ സിറ്റിയോടും തോറ്റ് ചെന്നൈയിൻ, ജയമില്ലാത്ത ആറാം മത്സരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈയിൻ എഫ് സിയുടെ ദുരിതം ഇന്നും അവസാനിച്ചില്ല. ചെന്നൈയിൻ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി ആണ് ഇന്ന് ചെന്നൈയിനെ തോൽപ്പിച്ചത്. ആറാം മത്സരത്തിലാണ് ചെന്നൈയിൻ നിരാശയോടെ മടങ്ങുന്നത്. മുംബൈ സിറ്റിക്ക് ആവട്ടെ അവരുടെ സീസണിലെ ആദ്യ ഹോം വിജയം ഇന്ന് ചെന്നൈയിനിൽ ലഭിക്കുകയും ചെയ്തു.

കളിയുടെ ഇരുപതാം മിനുട്ടിൽ മോദൊ സോഗൗ ആണ് മുംബൈയുടെ വിജയം നിർണയിച്ച ഗോൾ നേടിയത്. ഇടതുവിങ്ങിലേക്ക് റാഫേൽ ബാസ്റ്റോസ് നൽകിയ പാസ് സ്വീകരിച്ച സോഗൗയുടെ ആദ്യ ഷോട്ട് കരൺജിത് സേവ് ചെയ്തു എങ്കിലും ആ പന്ത് തിരിച്ചു സോഗൗയുടെ കാലിൽ തന്നെ എത്തി അത് കൃത്യമായി വലയിലേക്ക് തന്നെ സോഗൗ തിരിച്ചുവിട്ടു. കഴിഞ്ഞ മത്സരത്തിൽ ഡെൽഹിക്ക് എതിരെയും സോഗൗ ഗോൾ നേടിയിരുന്നു.

രണ്ടാം പകുതിയിൽ കൈയിലുള്ള എല്ലാ അസ്ത്രങ്ങളും ഉപയോഗിച്ചു എങ്കിലും ഒരു സമനില നേടാൻ വരെ ചെന്നൈയിന് ആയില്ല. ആറ് മത്സരങ്ങളിൽ നിന്ന് ഒരു പോയന്റ് മാത്രമെ ചെന്നൈയിനുള്ളൂ. ഇന്നത്തെ ജയത്തോടെ മുംബൈ ആവട്ടെ അഞ്ചാം സ്ഥാനത്ത് എത്തി. അഞ്ചാം സ്ഥാനത്ത് ആണെങ്കിലും ഒന്നാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനേക്കാൾ ഒരു പോയിന്റ് മാത്രമെ മുംബൈക്ക് കുറവുള്ളൂ.