മഹാ ഡർബി മുംബൈ സിറ്റിക്ക് ഒപ്പം

ഈ ഐ എസ് എൽ സീസണിലെ ആദ്യ മഹാരാഷ്ട്ര ഡെർബിയിൽ മുംബൈ സിറ്റി വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പൂനെ സിറ്റിയെ മുംബൈ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ വീണ രണ്ടു ഗോളുകളാണ് കളിയുടെ വിധി നിർണയിച്ചത്. 2014ന് ശേഷം ആദ്യമായാണ് മുംബൈ സിറ്റി മുംബൈയിൽ വെച്ച് പൂനെയെ പരാജയപ്പെടുത്തുന്നത്.

25ആം മിനുട്ടിൽ മോഡോ സോഗോ ആണ് ആദ്യം മുംബൈക്ക് ലീഡ് നേടിക്കൊടുത്തത്. ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ബാറിന് തട്ടി മടങ്ങിയ പന്ത് മികച്ച സ്ട്രൈക്കിലൂടെ മോഡു സോഗോ വലയിൽ എത്തിച്ചു. സോഗോയുടെ ലീഗിലെ ആദ്യ ഗോളാണിത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ലഭിച്ച പെനാൾട്ടിയാണ് മുംബൈക്ക് രണ്ടാം ഗോൾ നൽകിയത്. ഫനായി സോഗോയെ ബോക്സിൽ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി ലഭിച്ചത്. പെനാൾട്ടി എടുത്ത ബാസ്റ്റോസ് ലക്ഷ്യം തെറ്റാതെ നിറയൊഴിച്ചു.

രണ്ടാം പകുതിയിൽ മാർസലീനോയെ ഇറക്കി അറ്റാക്കിംഗ് പൂനെ അറ്റാക്കിംഗ് ശക്തിയാക്കി എങ്കിലും ഫലമൊന്നും ഉണ്ടായില്ല. ആ ആദ്യ പകുതിയിലെ രണ്ടു ഗോളുകൾ മറികടക്കാൻ മുംബൈക്ക് ആയില്ല. കളിയുടെ 91ആം മിനുട്ടിൽ ലഭിച്ച കളിയിലെ രണ്ടാമത്തെ പെനാൾട്ടി ലഭിച്ചു എങ്കിലും അത് മുതലാക്കാൻ മുംബൈ സിറ്റിക്കായില്ല. ആർനോൾഡിനെ വീഴ്ത്തിയതിന് ആയിരുന്നു കളിയുടെ അവസാന നിമിഷത്തിൽ പെനാൾട്ടി ലഭിച്ചത്. പെനാൾട്ടി പക്ഷെ ലൂസിയാൻ ഗോവന് ലക്ഷ്യത്തിൽ എത്തിക്കാനായില്ല.

Previous articleആദ്യ പകുതിയിലെ ലീഡ് കൈവിട്ട് പട്ന, അവസാന നിമിഷം വിജയം പിടിച്ചെടുത്ത് തെലുഗു ടൈറ്റന്‍സ്
Next articleഹസാർഡിനെ പുകഴ്ത്തി പോൾ പോഗ്ബ