മുബൈയിൽ കൊടുങ്കാറ്റായി ഒഡീഷ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷയുടെ വമ്പൻ തിരിച്ച് വരവ്. മുംബൈ ഫുട്ബോൾ അറീനയിൽ രണ്ടിനെതിരെ നാല് ഗോളിന്റെ ജയമാണ് ഒഡീഷ എഫ്സി നേടിയത്. ഇരട്ട ഗോളുകളുമായി അഡ്രിയാൻ സന്റാന, സിസ്കോ,ജെറി, എന്നിവരാണ് ഒഡീഷക്ക് വേണ്ടി ഗോളടിച്ചത്. മുംബൈ സിറ്റി എഫ്സിയുടെ ആശ്വാസ ഗോൾ ലാബ്രി നേടി. അവസാന മിനുട്ടിൽ ബിപിൻ സിംഗിന്റെ ഷോട്ട് ഡോറോൻസോറോയുടെ കൈപ്പിടിയിൽ ഒതുങ്ങാതെ ഒഡീഷയുടെ വലകുലുക്കി.

ആദ്യ പകുതിയിൽ മൂന്ന് ഗോൾ ലീഡ് നേടാൻ ഒഡീഷക്കായി. മുംബൈയുടെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ആറാം മിനുട്ടിൽ സിസ്കോ ഹെർണാണ്ടസിലൂടെ ഒഡീഷ ആദ്യ ഗോൾ നേടി. അഡ്രിയാൻ സന്റാനയിലൂടെ 21ആം മിനുട്ടിൽ ഒഡീഷ രണ്ടാം ഗോളും നേടി. ജെറിയാണ് അഡ്രിയാൻ സന്റാനയുടെ ഗോളിന് വഴിയൊരുക്കിയത്. ശുഭം സാരങ്കിയുടെ മനോഹരമായ ത്രൂ ബോൾ വാങ്ങിയ ജെറി അഡ്രിയാന് നൽകുകയായിരുന്നു. ശുഭാഷിഷ് ബോസ് പരിക്കേറ്റ് പുറത്തായത് മുംബൈ സിറ്റക്ക് തിരിച്ചടിയായി. 40ആം മിനുറ്റിൽ നന്ദകുമാറിന്റെ അമരീന്ദരിന്റെ കയ്യിലൊതുങ്ങാതെ ബാറിൽ തട്ടി മടങ്ങി. ജെറിയുടെ മനോഹരമായ ഫിനിഷിൽ ഒഡീഷ ആദ്യ പകുതിയിൽ മൂന്ന് ഗോൾ ലീഡ് സ്വന്തമാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുഹമ്മദ് ലാബ്രിയുടെ ഗോളിൽ മുംബൈ സിറ്റി തിരികെ വന്നു. എന്നാൽ വീണ്ടും ജെറിയുടെ ബ്രില്ല്യന്റ് ക്രോസിൽ അഡ്രിയൻ സന്റന ഗോളടിച്ചു. കളിയിടെ അവസാനം ബിപിൻ സിംഗിന്റെ തകർപ്പൻ ഷോട്ട് മുംബൈക്ക് ആശ്വാസ ഗോൾ നൽകി. ഒഡീഷ ഇപ്പോൾ മൂന്ന് കളിയിൽ മൂന്ന് പോയന്റുമായി ആറാം സ്ഥാനത്താണ്. നാല് പോയന്റുമായി മുംബൈ സിറ്റി എഫ്സിയാണ് അഞ്ചാം സ്ഥാനത്തുള്ളത്.