നോർത്ത് ഈസ്റ്റ് vs കേരള ബ്ലാസ്റ്റേഴ്സ് , ആദ്യ പകുതി ഗോൾരഹിതം

- Advertisement -

ഗുവാഹത്തിയിൽ നടക്കുന്ന നോർത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരുടീമുകളും ഗോൾ ഇല്ലാതെ നിൽക്കുന്നു. നിരവധി മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ താളം കണ്ടെത്താൻ കഷ്ടപ്പെട്ടു. എങ്കിലും ഗോളാക്കാനുള്ള അവസരങ്ങൾ കേരളത്തിന് ആദ്യ പകുതിയിൽ ലഭിച്ചു. ലഭിച്ച ഫ്രീ ഹെഡറുകൾ വരെ ടാർഗറ്റിലേക്ക് തിരിച്ചുവിടാൻ കേരളത്തിനായില്ല.

36ആം മിനുട്ടിൽ ഗോളി പോലും ഇല്ലാത്ത ഒരവസരം ലെൻ ദുംഗലിനും ലഭിച്ചിരുന്നു. അതും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ ആയില്ല. തുടക്കത്തിൽ നോർത്ത് ഈസ്റ്റ് നിരവധി ആക്രമണങ്ങൾ നടത്തി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് മികച്ച് നിന്നതു കൊണ്ട് ഗോളൊന്നും വീഴാതെ രക്ഷപ്പെട്ടു. സ്വന്തം ഹോം ഗ്രൗണ്ടിൽ സീസണിൽ ഒരു മത്സരം വരെ വിജയിക്കാത്ത ടീമാണ് നോർത്ത് ഈസ്റ്റ്.

Advertisement