ഇത് മഞ്ഞപ്പട ആഗ്രഹിച്ച മടങ്ങിവരവ്, ആദ്യ പകുതിയിൽ ലീഡ് നേടി ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സി മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ലീഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന്റെ ലീഡാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മതേ പോപ്ലാനിക്കാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചത്. തകർപ്പൻ ഒരു ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നൽകാൻ വിദേശ താരത്തിന് സാധിച്ചു. കൊച്ചിയിൽ ആരധകരെ സന്തുഷ്ടരാക്കും വിധമായിരുന്നു ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം.

തുടക്കം മുതൽക്ക് തന്നെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും മുന്നേറ്റം കൊടുത്താലും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത് നിന്നായിരുന്നു. കരൺ ജിത്ത് സിങ്ങിന്റെ തകർപ്പൻ സേവുകൾ എന്നാൽ ബ്ലാസ്റ്റേഴ്‌സിന് തലവേദനയായി. എന്നാൽ അപ്രതീക്ഷിതമായാണ് കരൺജിത്തിന്റെ പിഴവ് മുതലെടുത്ത് പോപ്ലാനിക് ഗോളടിച്ചത്.