ജെംഷെഡ്പൂരിന്റെ കരുത്തിൽ തകർന്ന് ബെംഗളൂരു എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗിൽ വെടിക്കെട്ട് പ്രകടനവുമായി ജെംഷെഡ്പൂർ സീസൺ അവസാനിപ്പിച്ചു. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജെംഷെഡ്പൂർ പരാജയപ്പെടുത്തിയത്. JRD ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ പ്രമുഖരെ കരയ്ക്കിരുത്തി രണ്ടാം നിര ടീമിനെ ഇറക്കിയ ബെംഗളൂരുവിലെ സ്വന്തം കാണികൾക്ക് മുന്നിൽ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ജെംഷെഡ്പൂർ.

പാബ്ലോ മൊര്‍ഗാഡോ ഇരട്ട ഗോളുകളും അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, മൈക്കല്‍ സൂസൈരാജ്, കാര്‍ലോസ് കാല്‍വോ എന്നിവരും ജെംഷെഡ്പൂരിനായി സ്‌കോർ ചെയ്തു. അതെ സമയം ബെംഗളൂരു എഫ്സിയുടെ ആശ്വാസ ഗോൾ നേടിയത് സെംബോയ് ഹോക്കിപ്പ് ആണ്. അഞ്ചു ഗോൾ ജയത്തിനു പിന്നാലെ 27 പോയിന്റുമായി അഞ്ചാം സ്ഥാനം ഉറപ്പിച്ച് ജെംഷെഡ്പൂർ എഫ്‌സി സീസൺ അവസാനിപ്പിച്ചു. ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന് അവസാനമാകുമ്പോൾ 34 പോയിന്റുകളുമായി ബെംഗളൂരു എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്.

Previous articleവ്യക്തമായ ആധിപത്യത്തോടെ ഇന്ത്യ, രണ്ടാം മത്സരവും അധികം താമസമില്ലാതെ സ്വന്തമാക്കും
Next articleഅന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്സ് നേടുന്ന താരമായി ക്രിസ് ഗെയില്‍, പതിനായിരം ഏകദിന റണ്‍സും പൂര്‍ത്തിയാക്കി