സോഗോയുടെ ഹാട്രിക്ക് കൊപ്പലാശാനെ വീഴ്ത്തി, പ്ലേ ഓഫിൽ കയറി മുംബൈ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ സിറ്റി എഫ്‌സി. എടികെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകള്‍ക്ക് മുംബൈ അവരെ പരാജയപ്പെടുത്തി. മോഡു സോഗോയുടെ ഹാട്രിക്കാണ് വമ്പൻ വിജയം നേടാൻ മുംബൈയെ പ്രാപ്തരാക്കിയത്. ആന്ദ്രെ ബീകെയാണ് എടികെയുടെ ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിൽ സർവ്വാധിപത്യമാണ് മുംബൈ പുലർത്തിയത്. ആദ്യ പകുതിയിൽ തന്നെ രണ്ടു  ഗോളുമായി മുംബൈ മത്സരം തങ്ങളുടെ വരുതിക്കാക്കിയിരുന്നു മുംബൈ. കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ പരാജയഭാരമാണ് മുംബൈ ഇന്നിറക്കി വെച്ചത്. പ്ലേ ഓഫിനായി നേരിയ പ്രതീക്ഷ വെച്ച് പുലർത്തിയ കൊൽക്കത്തൻ ക്ലബ്ബിന്റെ പ്രതീക്ഷകളാണ് ഇന്ന് ഐലൻഡേഴ്‌സ് ഇല്ലാതാക്കിയത്. ബെംഗളൂരുവിനും ഗോവയ്ക്കും പിന്നാലെയാണ് മുംബൈ സിറ്റിയും പ്ലേ ഓഫിലെത്തുന്നത്.

Advertisement