ജെംഷെഡ്പൂരിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് വിട, സമനിലയിൽ തളച്ച് ചെന്നൈയിൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു സമനില. ചെന്നൈയിൻ എഫ്‌സി – ജെംഷെഡ്പൂർ പോരാട്ടം സമനിലയിൽ അവസാനിച്ചു. നിശ്ചിതസമയം അവസാനിച്ചിട്ടും ഇരു ടീമുകൾക്കും ഗോളൊന്നുമടിക്കാൻ സാധിച്ചില്ല. ഇന്നത്തെ സമനില പ്ലേ ഓഫിൽ കടക്കാമെന്ന ജെംഷെഡ്പൂരിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി, നോക്ക്ഔട്ടിൽ കടക്കാതെ ഈ സീസൺ അവസാനിപ്പിക്കാൻ ആണ് ജെംഷെഡ്പൂരിന്റെ വിധി.

ജെംഷെഡ്പൂരിന്റെ സമനിലയോടു കൂടി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫിൽ കടന്നിരിക്കുകയാണ്. ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി എന്നി ടീമുകൾക്ക് പിന്നാലെയാണ് ചെന്നൈയിലെ സമനില നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും പ്ലേ ഓഫിൽ എത്തിച്ചത്.

ഇന്നത്തെ ജയം പ്ലേ ഓഫ് സാധ്യതകൾ നൽകുമെന്ന് ജെംഷെദ്പൂരിനറിയാമായിരുന്നത് കൊണ്ട് മികച്ച ഒരു മത്സരം ചെന്നൈയിൽ പ്രതീക്ഷിച്ച ഐ എസ് എൽ ആരാധകനു നിരാശയായിരിക്കും ഫലം. അവസാനക്കാരായ ചെന്നൈയിനെ പരാജയപ്പെടുത്താൻ ജെംഷെദ്പൂരിനയില. വിരസമായ മത്സരത്തിൽ മലയാളി താരം സികെ വിനീതിന്റെ ഗോളടിക്കാനുള്ള ഒരു ശ്രമം വിഫലമായിരുന്നു. മത്സരത്തിൽ ചെന്നൈയിൻ മികച്ച് നിന്നെങ്കിലും ജയം സ്വന്തമാക്കാൻ സാധിച്ചില്ല.

Previous articleടോട്ടൻഹാമിന്‌ ബേൺലിയുടെ വക ഷോക്ക്
Next articleഹെർത്തയെ വീഴ്ത്തി ഡോർട്ട്മുണ്ടിനൊപ്പമെത്തി ബയേൺ മ്യൂണിക്ക്