എടികെ – ചെന്നൈയിൻ പോരാട്ടം, ആദ്യ പകുതി ഗോൾ രഹിതം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാമ്പ്യന്മാരുടെ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾ പിറന്നില്ല. ചെന്നൈയിലെ‌ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ രണ്ട് തവണ ചാമ്പ്യന്മാരായ എടികെ കൊൽക്കത്ത ചെന്നൈയിൻ നേരിടുമ്പോൾ ആവേശകരമായ ആദ്യ പകുതിയിൽ ഗോളടിക്കാൻ ഇരു ടീമുകൾക്കും ആയില്ല.

ഐഎസ്എല്ലിൽ ഈ പോരാട്ട ചരിത്രമെടുത്ത് നോക്കുമ്പോൾ ഗോളുകളുടെ ഘോഷയാത്രയാണ് പതിവ്. എന്നാൽ ഇത്തവണ കാര്യങ്ങൾ മറിച്ചായിരുന്നു. ചെന്നൈയിനും എടികെക്കും ആദ്യ പകുതിയിൽ ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളടിക്കാനായില്ല. ചെന്നൈയിന്റെ സ്ഥിരം പ്രശ്നം തന്നെയാണ് ഇത്തവണയും വില്ലനാകുന്നത്. ഫിനിഷ് ചെയ്യാൻ സാധിക്കാതെ പോകുന്ന മുനയൊടിഞ്ഞ അക്രമണവുമായാണ് ചെന്നൈയിൻ കളിക്കുന്നത്. ഒരു പെനാൽറ്റിക്കായുള്ള അവസരവും ഓഫ്സൈടും എടികെക്ക് തിരിച്ചടിയായി. റീപ്ലെയിൽ റഫറിയുടെ ഇരു തീരുമാനങ്ങളും തെറ്റാണെന്ന് തെളിഞ്ഞിരുന്നു. എടികെയുടെ സൂപ്പർ താരം റോയ് കൃഷ്ണയെ വാൽസ്കിസ് ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി അപ്പീൽ നിരസിക്കുകയായിരുന്നു.

Advertisement