വീണ്ടും ലീഡ് തുലച്ച് ഡെൽഹി ഡൈനാമോസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡെൽഹി ഡൈനാമോസിന്റെ ആദ്യ വിജയമെന്ന പ്രതീക്ഷ വീണ്ടും അകലുകയാണ്. ഇന്ന് ജംഷദ്പൂരിന്റെ ഹോമിൽ നടക്കുന്ന മത്സരം ആദ്യ പകുതി കഴിയുമ്പോൾ 1-1 എന്ന സ്കോറിൽ നിൽക്കുകയാണ്. ഡെൽഹി ഒരു തവണ കൂടെ ലീഡ് എടുത്ത ശേഷം ആ മുൻ തൂക്കം നഷ്പ്പെടുത്തുന്നതാണ് ഇന്നും കണ്ടത്.

കളിയുടെ 24ആം മിനുട്ടിൽ ചാങ്തെ ഡെൽഹിക്ക് ലീഡ് നൽകി. ജംഷദ്പൂരുന്റെ ഒരു ക്ലിയറൻസ് പരാജയപ്പെട്ടപ്പോൾ പന്ത് ചെസ്റ്റിൽ എടുത്ത് ഒരു കിടിലൻ ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു ചാങ്തെയുടെ ഗോൾ വന്നത്. എന്നാൽ ആ ലീഡിന് വലിയ ആയുസ്സ് ഉണ്ടായില്ല. 29ആം മിനുട്ടിൽ കാഹിലിലൂടെ ജംഷദ്പൂർ 1-1 എന്ന നിലയിൽ എത്തി. ഒരു ഹെഡറിലൂടെ ആയിരുന്നു കാഹിന്റെ ഗോൾ. ആദ്യ പകുതിയിൽ കാർമോണ പരിക്കേറ്റ് പുറത്ത് പോയതും ഡെൽഹിക്ക് തിരിച്ചടിയായി.