ഗോവയിൽ വീണ്ടും ഗോൾ മഴ, ആദ്യ പകുതിയിൽ മാത്രം 6 ഗോളുകൾ

- Advertisement -

ഗോവൻ കാണികൾക്ക് വീണ്ടും ഫുട്ബോൾ ആഘോഷ വേദിയായി മാറുകയാണ്. ഇന്ന് എഫ് സി ഗോവ പൂനെ സിറ്റി മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ആറു ഗോളുകൾ പിറന്നിരിക്കുകയാണ്. എഫ് സി ഗോവ രണ്ടിനെതിരെ നാലു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഇതേ ഗ്രൗണ്ടിൽ മുംബൈയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഗോവ തോൽപ്പിച്ചിരുന്നു.

ഇന്ന് കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ എഫ് സി ഗോവ വലകുലുക്കി‌ കോറോ തന്നെ ആയിരുന്നു സ്കോറർ‌. ഗോവയുടെ അതേ അറ്റാക്കിംഗ് സ്വഭാവം തന്നെ കാണിച്ച പൂനെ സിറ്റിയും തിരിച്ചടിച്ചു. 8ആം മിനുട്ടിൽ സ്കോർ 1-1. മാർസെലീനോ ആയിരുന്നു പൂനെക്കായി ഗോൾ നേടിയത്. മാർസലീനീയുടെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്.

അടിക്ക് തിരിച്ചടി എന്ന പോലെ വീണ്ടും ഗോവൻ ഗോൾ. 12ആം മിനുട്ടിൽ ഹൂഗോ ബോമസ് ആയിരുന്നു ഗോവക്ക് ലീഡ് തിരിച്ചു കൊടുത്തത്. എട്ടു മിനുട്ടുകൾക്കകം മറ്റൊരു ഗോളിലൂടെ ജാക്കിചന്ദ് ഗോവയെ 3-1ന് മുന്നിൽ എത്തിച്ചു. 23ആം മിനുട്ടിൽ പൂനെയുടെ മറ്റൊരു ഗോൾ. ആൽഫാരോയുടെ ഗംഭീര ഫിനിഷ് സ്കോഫ് 3-2 ആക്കി. പിന്നീടും എൻഡ് ടു എൻഡ് അറ്റാക്ക്.

35ആം മിനുട്ടിൽ കോറോ തന്റെ സീസണിലെ ആറാം ഗോളോടെ ഗോവയെ 4-2 എന്ന നിലയിൽ എത്തിച്ചു.

Advertisement