ഗോവയെ ഞെട്ടിച്ച ആദ്യ പകുതി

ഈ സീസണിൽ ഒരു വിജയം വരെ ഇല്ലാത്ത ഡെൽഹി ഡൈനാമോസ് എഫ് സി ഗോവയെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവയിൽ ഡെൽഹി ഡൈനാമോസ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ്. ഗോൾ മാത്രമല്ല കളിയിൽ ഇതുവരെ ആധിപത്യവും ഡെൽഹിക്കായിരുന്നു. കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ഡെൽഹി ലീഡ് എടുത്തു.

മധ്യനിര താരം ബിക്രംജിത് സിംഗാണ് ഗോവൻ വല ചലിപ്പിച്ചത്. കാർമോണയുടെ പാസിൽ നിന്നായിരുന്നു ബിക്രംജിതിന്റെ ഗോൾ. കളിയിൽ തെബാറിലൂടെ ലീഡ് ഇരട്ടിയാക്കാനുള്ള അവസരം കൂടെ ഡെൽഹിക്ക് ലഭിച്ചിരുന്നു എന്നാൽ അത് മുതലാക്കാൻ കഴിഞ്ഞില്ല. നിരവധി അവസരങ്ങളാണ് ആദ്യ പകുതിയിൽ ഡെൽഹി സൃഷ്ടിച്ചത്. മികച്ചൊരു സ്ട്രൈക്കർ ഉണ്ടായിരുന്നു എങ്കിൽ മൂന്നോ നാലോ ഗോളുകൾക്ക് ഡെൽഹി മുന്നിൽ എത്തിയേനെ.