ഐ എസ് എല്ലിൽ ഇന്ന് ശക്തരുടെ പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഇന്ന് കരുത്തരായ രണ്ടു ടീമുകളുടെ പോരാട്ടമാണ്. ഗോവയിൽ നടക്കുന്ന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ എഫ് സി ഗോവയും ലീഗിലെ ഏക അപരാജിത ടീമായ ബെംഗളൂരു എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. ഏഴു മത്സരങ്ങളിൽ നിന്ന് 16 പോയന്റുമായാണ് ഗോവ ലീഗിൽ ഒന്നാമത് നിൽക്കുന്നത്. അറ്റാക്കിങ് തന്നെയാണ് ലൊബേരയുടെ ടീമിന്റെ കരുത്ത്.

ഈ സീസണിൽ ഇതുവരെ 21 ഗോളുകൾ ഗോവ നേടിയിട്ടുണ്ട്. 8 ഗോളുകൾ നേടി ലീഗിലെ ടോപ്പ് സ്കോറർ ആയി നിൽക്കുന്ന കോറോ തന്നെയാണ് എഫ് സി ഗോവയുടെ പ്രധാന ശക്തി. കോറോയ്ക്ക് ഒപ്പം എഡു ബേഡിയയും മികച്ച ഫോമിലാണ്. കഴിഞ്ഞ സീസണിൽ ഗോവയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 4-3 എന്ന സ്കോറിന് ഗോവ വിജയിച്ചിരുന്നു. കോറോ അന്ന് ഹാട്രിക്കും നേടി.

അഞ്ചു മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ബെംഗളൂരു എഫ് സിക്ക് ഉള്ളത്. എഫ് സി ഗോവയുടെ ശക്തി അറ്റാക്കാണെങ്കിൽ ബെംഗളൂരു എഫ് സിയുടേത് ഡിഫൻസാണ്. ഇതുവരെ ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയത് ബെംഗളൂരു ആണ്. സെറാൻ-ജുവാനാൻ സഖ്യത്തിന്റെ സ്നെറ്റർ ബാക്ക് കൂട്ടുകെട്ട് ഭേദിക്കാൻ കോറോയ്ക്ക് അത്ര എളുപ്പമാകില്ല.

ബെംഗളൂരു എഫ് സിയുടെ ക്യാപ്റ്റൻ സുനിൽ ഛേത്രി പരിക്കിൽ നിന്ന് തിരിച്ചെത്തുന്നത് ബെംഗളൂരുവുന് ആത്മവിശ്വാസം നൽകും. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.