ഗോവയ്ക്ക് മുന്നിൽ വീണ്ടും മുംബൈ മുട്ടുകുത്തി

ഗോവയിൽ വെച്ച് എതുരില്ലാത്ത അഞ്ചു ഗോളുകളുടെ തോൽവി നേരിട്ട ശേഷം ഐ എസ് എല്ലിൽ മുംബൈ ഒരു തോൽവി വഴങ്ങിയിട്ടില്ലായിരുന്നു. ആ അപരാജിത കുതിപ്പിന് എഫ് സി ഗോവ തന്നെ അവസാനമിട്ടു. ഇന്ന് മുംബൈയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എഫ് സി ഗോവ മുംബൈ സിറ്റിയെ തോൽപ്പിച്ചത്.

ഗോൾ രഹിതമായ കഴിഞ്ഞ മത്സരം മറന്ന് ഉണർന്നു കളിച്ച ഗോവ ആദ്യ പകുതിയിൽ തന്നെ ഇന്ന് ലീഡ് എടുത്തു. 28ആം മിനുട്ടിൽ എഡി ബേഡിയ ആണ് ഗോവയ്ക്ക് ലീഡ് നൽകിയത്. കളിയുടെ 79ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കോറോ ഗോവയുടെ ജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഈ ജയത്തൊടേ ഗോവ 24 പോയന്റുമായി ലീഗിൽ മൂന്നാമതായി. 27 പോയന്റുള്ള മുംബൈ രണ്ടാമത് തന്നെ നിൽക്കുകയാണ്.

Previous articleഇത് വീര ചരിതം!! ഏഷ്യൻ കപ്പിൽ ആദ്യമായി ഖത്തറിന്റെ മുത്തം
Next articleഅവസരങ്ങള്‍ കൈവിട്ട് ഇംഗ്ലണ്ട്, വിന്‍ഡീസിനു ഒരു വിക്കറ്റ് മാത്രം നഷ്ടം