റാണ ഗരാമിയുടെ സ്ക്രീമറും മറികടന്ന് പൂനെ സിറ്റി ഡെൽഹിയെ സമനിലയിൽ തളച്ചു

ഐ എസ് എല്ലിലെ അഞ്ചാം മത്സരം സമനിലയിൽ. ഡെൽഹിയിൽ നടന്ന മത്സരത്തിൽ പൂനെ സിറ്റി ആണ് ഡെൽഹിയെ സമനിലയിൽ പിടിച്ചത്. കളിയുടെ 88ആം മിനുട്ടിൽ വഴങ്ങിയ ഗോളാണ് ഡെൽഹിക്ക് മൂന്ന് പോയന്റ് നഷ്ടപ്പെടുത്തിയത്.

മുൻ മോഹൻ ബഗാൻ താരം റാണ ഗരാമിയാണ് ഒരു സ്കീമറിലൂടെ ഡെൽഹിയെ ആദ്യ പകുതിയിൽ മുന്നിൽ എത്തിച്ചത്. 35 യാർഡ് അകലെ നിന്നായിരുന്നു റാണയുടെ ഫിനിഷ്. റാണെ ഗരാമിയുടെ ഐ എസ് എൽ അരങ്ങേറ്റമായിരുന്നു ഇന്ന്. മുൻ മോഹൻ ബഗാൻ താരമാണ് ഗരാമി.

ആദ്യ പകുതി റാണയുടെ ഗോൾ ഒഴികെ കളി വിരസമായിരുന്നു. രണ്ടാം പകുതിയിൽ കളി കുറച്ച് കൂടെ ഓപൺ ആയി. ഇരു ഗോൾകീപ്പർമാരുടെയും മികച്ച സേവുകൾ ഉള്ളത് കൊണ്ട് കളി 1-0 എന്ന സ്കോറിൽ തന്നെ നിന്നു. പക്ഷെ 88ആം മിനുട്ടിൽ ഡെൽഹി പ്രതിരോധം തകർത്ത് പൂനെ സമനില നേടി. ആൽഫാരോയുടെ പാസിൽ നിന്ന് സബായി വന്ന കാർലോസാണ് പൂനെക്കായി ഗോൾ നേടിയത്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ ലീഡ് എടുത്ത് വിജയം കൈവിട്ട ഡെൽഹി ആ പതിവ് ആവർത്തിക്കുന്നതാണ് ഇന്നും കണ്ടത്.

Previous articleപരിശീലകനെ പുറത്താക്കി ആസ്റ്റൺ വില്ല
Next articleക്രിക്കറ്റിലേക്ക് ജോഷ് ഹാസല്‍വുഡ് മടങ്ങിയെത്തുന്നു