ബെംഗളൂരുവിനെ തറപറ്റിച്ച് ചെന്നൈയിന് ഒരു അപൂർവ്വ വിജയം

- Advertisement -

ഈ ഐ എസ് എല്ലിൽ ചെന്നൈയിന് വിജയങ്ങൾ അപൂർവ്വമായ കാര്യമായിരുന്നു‌. അങ്ങനെ ഒരു വിജയം ഇന്ന് ചെന്നൈയിൻ സ്വന്തമാക്കി. അതും തങ്ങളുടെ വൈരികളും ലീഗിലെ ഇപ്പോഴത്തെ ഒന്നാം സ്ഥാനക്കാരുമായ ബെംഗളൂരുവിനെതിരെ. ഇന്ന് ചെന്നൈയിൽ നടന്ന മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈയിൻ ജയിച്ചത്. ചെന്നൈയിന്റെ സീസണിലെ ആദ്യ ഹോം വിജയമാണിത്.

ആദ്യ പകുതിയിലായിരുന്നു ചെന്നൈയിന്റെ രണ്ട് ഗോളുകളും പിറന്നത്.കളിയുടെ 32ആം മിനുട്ടിൽ സി കെ വിനീത് നൽകിയ പാസിൽ നിന്ന് ജെജെ ആണ് ആദ്യ ഗോൾ നേടിയത്. കളിയുടെ 43ആം മിനുട്ടിൽ നെൽസൺ രണ്ടാം ഗോളും നേടി. ഛേത്രിയിലൂടെ ഒരു ഗോൾ മടക്കി എങ്കിലും ചെന്നൈയിൻ ജയം തടയാൻ ബെംഗളൂരുവിനായില്ല. ചെന്നൈയിന്റെ സീസണിലെ രണ്ടാം ജയമാണ് ഇതെങ്കിൽ ബെംഗളൂരുവിന്റെ സീസണിലെ രണ്ടാം തോൽവിയാണിത്.

തോറ്റെങ്കിലും ഇപ്പോഴും ബെംഗളൂരു തന്നെയാണ് ലീഗിൽ ഒന്നാമത്. ജയത്തോടെ ചെന്നൈയിൻ കേരള ബ്ലാസ്റ്റേഴ്സിന് 3 പോയന്റ് മാത്രം പിറകിൽ എത്തി.

Advertisement