ചുവപ്പ് കാർഡ് വാങ്ങി നോർത്ത് ഈസ്റ്റ്, എന്നിട്ടും ഗോൾ നേടാനാവാതെ കേരള ബ്ലാസ്റ്റേഴ്സ്

ഐ എസ് എൽ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ആദ്യ പകുതിയിൽ എത്തുമ്പോൾ മത്സരം ഗോൾ രഹിതമായി തുടരുന്നു. നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ കാഴ്ചവെച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു കൗണ്ടർ അറ്റാക്ക് തടയുന്നതിനിടെ ആണ് നോർത്ത് ഈസ്റ്റിന് ചുവപ്പ് കാർഡ് കിട്ടിയത്. സ്റ്റഹോനോവിചിനെ വീഴ്ത്തിയതിന് ഗുർവീന്ദർ ആണ് റെഡ് കണ്ടത്.

10 പേരായി ചുരുങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ട് മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് കിട്ടി. ആദ്യ അവസരം പെകൂസണായിരുന്നു. പെകൂസന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയാണ് ചെയ്തത്. കളിയുടെ ആദ്യ പാദം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലെൻ ദുംഗലിനും മികച്ച അവസരം ലഭിച്ചു. പക്ഷെ ഗോൾ കീപ്പറെ മറികടക്കാൻ ദുംഗലിനായില്ല.