ബെംഗളൂരുവിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് മുംബൈ സിറ്റി എഫ്‌സി

- Advertisement -

ഈ സീസണിലെ ആദ്യ പരാജയം നേരിട്ട് ബെംഗളൂരു എഫ്‌സി. മുംബൈ ഫുട്ബോൾ അരീനയിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി എഫ്‌സി ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. പൗലോ മച്ചാഡോയാണ് മുംബൈ സിറ്റിയുടെ വിജയ ഗോൾ നേടിയത്. ഇന്നത്തെ തകർപ്പൻ വിജയത്തോടു കൂടി പോയന്റ് നിലയിൽ ബെംഗളൂരുവിനൊപ്പമെത്താൻ മുംബൈ സിറ്റിക്കായി.

ഇന്റ്റർനാഷണൽ ബ്രെക്കിനു ശേഷമുള്ള ആദ്യ മത്സരത്തിൽ വളരെ നിറം മങ്ങിയ ബെംഗളൂരു എഫ്സിയെയാണ് ഇന്ന് കളിക്കളത്തിൽ കണ്ടത്. ആദ്യ പകുതിയിൽ തന്നെ ബെംഗളൂരുവിന്റെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താൻ മുംബൈ സിറ്റിക്കായി. 29 ആം മിനുട്ടിൽ റാഫേൽ ബസ്റ്റോസിന്റെ പാസ്സ് സ്വീകരിച്ച പോർച്ചുഗീസ് താരം മച്ചാഡോയ്ക്ക് പിഴച്ചില്ല. പിനീട് മത്സരത്തിൽ ഐഎസ് ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ബെംഗളൂരുവിനായില്ല.

Advertisement