അടിച്ചും തിരിച്ചടിച്ചും സമനില വാങ്ങി കൊൽക്കത്തയും പൂനെ സിറ്റിയും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഇന്ന് നടന്ന പോരാട്ടം സമനിലയിൽ അവസാനിച്ചു. പൂനെ സിറ്റിയും എ ടി കെ കൊൽക്കത്തയും ഏറ്റുമുട്ടിയ കളിയിൽ നാലു ഗോളുകൾ വീണെങ്കിലും 2-2 എന്ന് കളി അവസാനിക്കുകയായിരുന്നു. തുടക്കത്തിൽ ജോൺസന്റെ ഒരു സെൽഫ് ഗോൾ എ ടി കെ കൊൽക്കത്തയെ പിറകിൽ ആക്കിയിരുന്നു. എന്നാൽ 5 മിനുട്ടുകൾക്കകം ഒരു കിടിലൻ ഗോളിലൂടെ ജയേഷ് റാണെ എ ടി കെയെ ഒപ്പം എത്തിച്ചു.

രണ്ടാം പകുതിയിൽ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് എഡി ഗാർസിയ എ ടി കെയ്ക്ക് ലീഡും നൽകി. 2-1ന് പിറകിലായതോടെ തിരിച്ചടി പൂനെയുടെ ജോലി ആയി. പൂനെയ്ക്കായി റോബിൻ സിംഗ് ആണ് സമനില ഗോളുമായി എത്തിയത്‌. റോബിൻ സിംഗിന്റെ ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്.

ഈ സമനില ഇരു ടീമുകളുടെയും മുന്നോട്ടുള്ള പോക്കിന് തിരിച്ചടിയാണ്. 15 മത്സരങ്ങളിൽ 21 പോയന്റുമായി എ ടി കെ ആറാമതും, 14 മത്സരങ്ങളിൽ 15 പോയിന്റുമായി പൂനെ ഏഴാമതുമാണ് ഇപ്പോൾ ഉള്ളത്.