ഐ എസ് എല്ലിലെ ആദ്യ ചുവപ്പ് കാർഡ് സെന റാൽട്ടെയ്ക്ക്

ഐ എസ് എൽ അഞ്ചാം സീസണിലെ ആദ്യ ചുവപ്പ് കാർഡ് പിറന്ന മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ എ ടി കെ കൊൽക്കത്തയും നോർത്ത് ഈസ്റ്റും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹോം ടീമിന്റെ തന്നെ സെന റാൾട്ടെയാണ് ആദ്യ പകുതിയിൽ തന്നെ ചുവപ്പ് കാർഡ് കണ്ട് പുറത്തി പോയത്.

32 മിനുട്ടിനുള്ളിൽ ആണ് രണ്ട് മഞ്ഞ കാർഡും നേടി സെന റാൾടെ പുറത്ത് പോയത്. ആദ്യ മഞ്ഞ കാർഡ് 19ആം മിനുട്ടിൽ ആണ് സെന റാൾട്ടെ കണ്ടത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്ന എ ടി കെ ഇന്നും പ്രതിരോധത്തിലായിരിക്കുകയാണ് ഈ ചുവപ്പ് കാർഡോടെ. കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങളിലും നോർത്ത് ഈസ്റ്റിനെ കൊൽക്കത്ത തോൽപ്പിച്ചിരുന്നു.

Previous articleചാമ്പ്യൻസ് ലീഗ് മത്സരം കഴിഞ്ഞ് പോകുമ്പോൾ നാപോളി സ്ട്രൈക്കറെ തോക്ക് ചൂണ്ടി കൊള്ളയടിച്ചു
Next articleപത്ത് പേരുമായി പൊരുതിയ എ ടി കെ അവസാന നിമിഷം വീണു