രണ്ട് ഗോൾ കീപ്പർമാരും കളി മറന്ന ആദ്യ പകുതി

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണിൽ ജംഷദ്പൂരിന്റെ ആദ്യ ഹോം മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ജംഷദ്പൂരും എ ടി കെ കൊൽക്കത്തയും 1-1 എന്ന സമനിലയിൽ നിൽക്കുന്നു. എ ടി കെ ഗോൾ കീപ്പർ അരിന്ദാം ഭട്ടാചാര്യയും ജംഷദ്പൂർ കീപ്പർ സുഭാഷിഷും രണ്ട് വൻ പിഴവുകൾ വരുത്തുകയും രണ്ടു ഗോളായി മാറുകയുമായിരുന്നു. ആദ്യ അരിന്ദാമിന്റെ പിഴവ് എ ടി കെയെ പിറകിൽ ആക്കി. 35ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ആദ്യ ഗോൾ പിറന്നത്.

ജംഷദ്പൂരിന്റെ സിഡോഞ്ച എടുത്ത ഫ്രീകിക്ക് അരിന്ദാമിന്റെ തൊട്ടു മുന്നിൽ കുത്തിയാണ് വലയിലേക്ക് കയറിയത്. അരിന്ദാമിനെ എളുപ്പത്തിൽ തടയാൻ കഴിയുമായിരുന്നു ആ ഫ്രീകിക്ക്. സിഡോഞ്ചയുടെ ലീഗിലെ രണ്ടാം ഗോളായിരുന്നു ഇത്. ഇന്ന് കൂടെ ഗോൾ വഴങ്ങിയതോടെ സീസണിലെ നാലു മത്സരങ്ങളിലും എ ടി കെയ്ക്ക് ക്ലീൻഷീറ്റ് ഉണ്ടാവില്ല എന്ന് ഉറപ്പായി.

ഹാഫ് ടൈം വിസിലിന് തൊട്ടു മുന്നെ ആയിരുന്നു എ ടി കെയുടെ സമനില ഗോൾ. ലാൻസരോട്ടെ എടുത്ത കോർണർ നേരെ എ ടി കെ കീപ്പർ സുഭാഷിഷിന്റെ കൈകളിലേക്കാണ് വന്നത്. പക്ഷെ സുഭാഷിഷിന്റെ പഞ്ച് പിഴക്കുകയും അത് ഗോളായി മാറുകയുമായിരുന്നു.

Advertisement