സമനില വിടാതെ എ.ടി.കെ – ബെംഗളൂരു പോരാട്ടം

Photo: Goal.com
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പന്മാരുടെ പോരാട്ടം ആദ്യ പകുതി കഴിഞ്ഞപ്പോൾ സമനിലയിൽ. കഴിഞ്ഞ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കോമൾ തട്ടലിന്റെ ഗോളിലാണ് എ.ടി.കെ മത്സരത്തിൽ ലീഡ് പിടിച്ചത്.  എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മികുവിലൂടെ ബെംഗളൂരു സമനില പിടിക്കുകയായിരുന്നു.

മത്സരത്തിന്റെ 15ആം മിനുട്ടിലാണ് മത്സരത്തിൽ തട്ടലിന്റെ ഗോൾ പിറന്നത്. എവർട്ടൻ നൽകിയ മനോഹരമായ പാസ് പിടിച്ചെടുത്താണ് കോമൾ തട്ടൽ ഗോൾ നേടിയത്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈം വരെ സുനിൽ ഛേത്രിയെയും മികുവിനെയും സമർത്ഥമായി പ്രതിരോധിക്കാനും എ.ടി.കെക്കായി. എന്നാൽ ഇഞ്ചുറി ടൈമിൽ പെനാൽറ്റി ബോക്സിനു പുറത്തു നിന്നും ലഭിച്ച ഫ്രീ കിക്കിന് ഒടുവിലാണ് മികു ഗോൾ നേടിയത്. അതെ സമയം കാലു ഉച്ചേ പരിക്കേറ്റ് പോയത് രണ്ടാം പകുതിയിൽ എ.ടി.കെക്ക് തിരിച്ചടിയാവും.

Advertisement