“മാറ്റങ്ങൾക്കു പേടിച്ചു നിൽക്കുന്ന ക്ലബുകൾ രക്ഷപ്പെടില്ല” – റെനി മുലൻസ്റ്റീൻ

- Advertisement -

പഴയ താരങ്ങളെ തിരിച്ചുകൊണ്ടുവരാൻ പറയുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് പുതിയ ബോസ് റെനി മുലൻസ്റ്റീനു പറയാനുള്ളത് അതാണ് “മാറ്റങ്ങൾക്കു പേടിച്ചു നിക്കുന്ന ക്ലബുകൾ രക്ഷപ്പെടില്ല”. പഴയ താരങ്ങളെ കൊണ്ടുവരണമെന്ന ആരാധകരുടെ വികാരം മനസ്സിലാകുന്നുണ്ട് എന്നും എന്നാൽ അവരെയെല്ല അവരേക്കാൾ മികച്ചവരെയാണ് കേരളത്തിന് ഇപ്പോൾ ആവശ്യമെന്നും റെനി അഭിപ്രായപ്പെട്ടു. ഒരു മലയാളം ദിനപത്രത്തിന് നൽകിയ ഇന്റർവ്യൂവിലാണ് റെനി തന്റെ അഭിപ്രായം പങ്കുവഹിച്ചത്.

താരങ്ങളല്ല ക്ലബാണ് വലുതെന്നും പ്രായമായ ലെജൻഡുകളെ വരെ ഇംഗ്ലീഷ് ക്ലബുകൾ മാറ്റാൻ തയ്യാറാകുന്നതു പോലെ ഇവിടെയും മാറ്റങ്ങൾ അനിവാര്യമാണെന്ന് റെനി പറഞ്ഞു. ഐ എസ് എല്ലിൽ ഇതുവരെ പല താരങ്ങളും നല്ല കാലം കഴിഞ്ഞ് വിനോദത്തിനെന്ന പോലെ വരികയായിരുന്നെന്നും, മാനേജർമാരും ടീം അധികൃതരും തീരുമാനിച്ചാൽ ഇതിന് അറുതി വരുത്താമെന്നും റെനി അഭിപ്രായപ്പെട്ടു.

ഡ്രാഫ്റ്റിൽ എടുത്ത താരങ്ങളോടൊപ്പം ഇയാൻ ഹ്യൂമിന്റെ വരവും കൂടെ ആയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പു തന്നെ ആകെ ഉണർന്നിരിക്കുകയാണ്. റെനി ഇന്നലെയാണ് ആദ്യമായി കേരളത്തിൽ എത്തിയത്. റെനിയുടെ അഭിപ്രായങ്ങൾ വെച്ചു നോക്കുകയാണെങ്കിൽ യുവ വിദേശി താരങ്ങളായിരിക്കും ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുക എന്ന് വേണം കണക്കാക്കാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement