
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇതിലും മികച്ച ഫുട്ബോൾ അർഹിക്കുന്നു എന്ന് കോച്ച് റെനെ മുളൻസ്റ്റീൻ. ടീം ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട് എന്നുക് റെനെ പറഞ്ഞു.
“പൊസഷൻ തങ്ങൾക്കായിരുന്നു എങ്കിലും അത് ചാൻസുകളാക്കി മാറ്റാനും ഗോളാക്കി മാറ്റാനും നമുക്ക് കഴിയുന്നില്ല. ഒരു ഗോൾ വീഴുന്നതോടെ കളി മാറും. കളിക്കാരുടെ ആത്മവിശ്വാസം ഒരു ഗോളുകൊണ്ട് മാറും”

“കളിക്കാർ ടച്ച് എടുക്കുന്നത് കുറയ്ക്കണം, പെട്ടെന്ന് ടേൺ ചെയ്യണം. ഒരോ കളി കഴിയും തോറു ടീം മെച്ചപ്പെട്ട് വരും. ക്ലീൻഷീറ്റ് മാത്രമാണ് ഈ കളിയിലെ പോസിറ്റീവ്”
കോച്ച് മത്സര ശേഷം പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial