ബെർബച്ചോവ് വരുമെന്ന് റെനെയുടെ ഉറപ്പ്, പ്രഖ്യാപനം ഉടൻ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഇത് സ്വപ്നമല്ല എന്ന് മാനേജർ റെനെ മുളൻസ്റ്റീൻ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അത്ഭുതങ്ങൾ തീർത്ത ഡിമിചാർ ബെർബച്ചോവും  കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് കേരളത്തിന്റെ കോച്ച് റെനെ മുളൻസ്റ്റീൻ തന്നെ ഉറപ്പ് നൽകുന്നു. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കാത്തിരിക്കൂ എന്നും റെനി പറയുന്നു.

തന്റെ കൂടെ പ്രവർത്തിച്ച താൻ കോച്ച് ചെയ്ത ഏറ്റവും മികച്ച കളിക്കാർ വരാൻ സമ്മതിക്കുമ്പോൾ അതിൽ കൂടുതൽ എന്താണ് വേണ്ടതെന്ന് റെനെ മുളൻസ്റ്റീൻ ട്വീറ്റ് ചെയ്തു. അന്തിമ ചർച്ചകളും കഴിഞ്ഞ് കളിക്കാർ വരുന്ന കാര്യത്തിൽ തീരുമാനമായി കഴിഞ്ഞു എന്നു വേണം ഈ ട്വീറ്റിൽ നിന്ന് മനസ്സിലാക്കാൻ. നേരത്തെ റെനെയുടെ സുഹൃത്ത് ജിം വൈറ്റും ബെർബച്ചോവിന്റേയും വെസ് ബ്രൗണിന്റേയും വരവിനെ കുറിച്ച് പറഞ്ഞിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായി പത്തു വർഷത്തിൽ കൂടുതൽ പ്രവർത്തിച്ച റെനെയുമായുള്ള അടുത്ത ബന്ധമാണ് ബ്രൗണിനേയും ബെർബയേയും ബ്ലാസ്റ്റേഴിലേക്ക് എത്തിക്കുന്നത്. ബെർബച്ചോവ് റെനെയോടൊപ്പം ഫുൾഹാമിലും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ബ്രൗൺ വന്നതോടെ ഇനി ബെർബയ്ക്കായുള്ള കാത്തിരിപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement