ബ്ലാസ്റ്റേഴ്സിലെ നോർത്ത് ഈസ്റ്റ് സാന്നിദ്ധ്യത്തിന് റെനിയുടെ വ്യക്തമായ മറുപടി

- Advertisement -

ഡ്രാഫ്റ്റിൽ കേരളം കൊണ്ടു വന്ന താരങ്ങളിൽ കൂടുതൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നാണല്ലോ എന്ന ചോദ്യത്തിനു മറുപടിയുമായു കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബോസ് റെനി. “കളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ അവർ എവിടെ നിന്നു വരുന്നവരായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു, അവരുടെ മേന്മയാണ് ആദ്യം നോക്കിയത് . അതു മാത്രമാണ് കാര്യം” റെനി പറഞ്ഞു.

“താൻ വർഷങ്ങളോളം മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്നു അവിടെ കളിക്കാരെ കണ്ടെത്തുക സൗത്തിൽ നിന്നാണോ നോർത്തിൽ നിന്നാണോ എന്നു നോക്കിയിട്ടല്ല, ടാലന്റും ടീമിന്റെ വളർച്ചയിലെ ഗുണവുമാണ് നോക്കുക” റെനി കൂട്ടി ചേർത്തു. ഡ്രാഫ്റ്റിൽ എത്തിച്ച 13 താരങ്ങളിൽ എട്ടും നോർത്ത് ഈസ്റ്റിൽ നിന്നാണല്ലോ എന്ന ചോദ്യം അസിസ്റ്റന്റ് കോച്ച് തങ്ബോയ് സിങ്ടോയോടു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ റെനി മറുപടി പറയുക ആയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് മാനേജറായ ശേഷമുള്ള ആദ്യ പ്രസ് മീറ്റിലാണ് കേരള ബ്ലാസ്റ്റേഴ്സിലെ നോർത്ത് ഈസ്റ്റ് താരങ്ങളുടെ കണക്ക് ആരോപിക്കുന്നവർക്ക് വ്യക്തമായ മറുപടി കോച്ച് നൽകിയത്. കോച്ച് റെനിക്കും തങ്ബോയ് സിങ്ടോക്കും ഒപ്പം ബ്ലാസ്റ്റേഴ്സ് സി ഇ ഒ വരുണും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement