നഷ്ട്ടപെടുത്തിയ അവസരങ്ങൾ തിരിച്ചടിയായി : റെനെ മുളൻസ്റ്റീൻ

Photo: New Indian Express
- Advertisement -

മുംബൈ സിറ്റിക്കെതിരേയുള്ള മത്സരത്തിൽ ജയിക്കാനാവാത്തിന്റെ വിഷമം പങ്കവെച്ച് റെനെ. മത്സരത്തിൽ ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി എന്നും റെനെ മത്സര ശേഷം പത്രക്കാരോട് പറഞ്ഞു. മത്സരത്തിലുടനീളം മുംബൈ ഒന്നോ രണ്ടോ തവണ മാത്രമേ മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ചുള്ളു. രണ്ടാമത്തെ ഗോൾ ഗോൾ നേടിയാൽ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാമായിരുന്നു. അത് ഉണ്ടായില്ല.

“ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ ഗോൾ ഒഴിവാക്കാൻ പറ്റുന്ന ഒന്നായിരുന്നു, ഞമ്മൾ വരുത്തിയ പിഴവിൽ നിന്നായിരുന്നു ഗോൾ, അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന് രണ്ട് പോയിന്റ് നഷ്ടമായി. മുംബൈക്ക് ഒരു പോയിന്റ് ലഭിക്കുകയും ചെയ്തു.” റെനെ പറഞ്ഞു.

ബെർബെറ്റോവിന് മത്സരത്തിൽ ഫ്രീ റോൾ ആണ് നൽകിയത്.  വളരെ നിസാരമായി ഫുട്ബോൾ കളിക്കുന്ന ഒരാളാണ് ബെർബെറ്റോവ്. അത് കൊണ്ട് തന്നെ താരത്തിന് കൂടുതൽ പന്ത് എത്തിച്ചാൽ അതിൽ നിന്ന് ആക്രമണം തുടങ്ങാമായിരുന്നു. റെനെ കൂട്ടിച്ചേർത്തു. ഗോവക്കെതിരെയുള്ള അടുത്ത മത്സരത്തിൽ മിഡ്‌ഫീൽഡർ ചെറിയ പരീക്ഷണത്തിന് മുതിരാൻ തയ്യാറാണെന്നും റെനെ പറഞ്ഞു. വിനീതിന് ചുവപ്പ് കാർഡ് കിട്ടിയത്കൊണ്ട് ടീമിൽ എന്തായാലും മാറ്റമുണ്ടാകുമെന്നും റെനേ കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement