
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാനേജർക്ക് വീരോചിതമായ വരവേൽപ്പ് നൽകികൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട. ഇന്ന് വൈകുന്നേരം കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ എത്തിയ റെനി മുലൻസ്റ്റീന് വെൽകം ചാന്റ്സും പാടിക്കൊണ്ടാണ് മഞ്ഞപ്പട ആരാധകർ വരവേൽപ്പ് ഒരുക്കിയത്.
“ഈ സ്വീകരണത്തിൽ സന്തോഷമുണ്ട്, ഇങ്ങനെയുള്ള ആരാധകർ ഉള്ളതിൽ അഭിമാനം കൊള്ളുന്നു” എന്നായിരുന്നു റെനി വരവേൽപ്പിനെ കുറിച്ച് പ്രതികരിച്ചത്. ഇത്രയും വലിയ ആരാധക പിന്തുണ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത് അറിയാമായിരുന്നു എന്നും റെനി പറഞ്ഞു. മുംബൈയിൽ ഇന്നലെ നടന്ന ഡ്രാഫ്റ്റും ഒപ്പം ഇയാൻ ഹ്യൂമുമായുള്ള സൈനിംഗും തീർപ്പാക്കിയതിനു ശേഷമാണ് ബോസ് റെനി കേരളത്തിലേക്ക് തിരിച്ചത്.
തങ്ങളുടെ ഒപ്പം മികച്ച താരങ്ങൾ ഉണ്ടെന്നും ആ താരങ്ങളും താനും ചേർന്ന് ആരാധകർക്കും അഭിമാനിക്കാനുള്ള വക നൽകുമെന്നും റെനി മുലൻസ്റ്റീൻ ഉറപ്പു നൽകി. കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയുമണിഞ്ഞ് എത്തിയ ആരാധകർ ചാന്റ്സു പാടികൊണ്ട് തന്നെ റെനിയെ കാറിൽ ഹോട്ടലിലേക്ക് യാത്രയാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial