ഐ ലീഗിന് പണം ചെലവഴിക്കേണ്ടതു കൊണ്ട് സൂപ്പർ ലീഗ് വേണ്ടെന്ന് റിലയൻസ്

ഐ ലീഗും ഐ എസ് എല്ലും ചേർന്ന് സൂപ്പർ ലീഗെന്ന ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ ആഗ്രഹത്തിന് റിലയൻസ് എതിർപ്പ്. ഐ ലീഗിന് വേണ്ടി ധാരാളം പണം ചെലവഴിക്കേണ്ട അവസ്ഥയിലാണെന്നും അതുകൊണ്ട് സൂപ്പർ ലീഗ് എന്ന ടൂർണമെന്റിന് പണം ചിലവഴിക്കാൻ പറ്റില്ല എന്നുമാണ് റിലയൻസ് പറയുന്നത്.

ഐ ലീഗ് മാറിൽ ഐ എസ് എൽ ഒന്നാം ലീഗാകുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയതിൽ ഐ ലീഗ് ക്ലബുക്കുണ്ടായിരുന്ന ആശങ്ക ഇതോടെ വർധിച്ചിരിക്കുകയാണ്. ഐ ലീഗിലേയും ഐ എസ് എല്ലിലേയും ആദ്യ നാലു സ്ഥാനക്കാരെ ഉൾപ്പെടുത്തി ഒരു നോക്കൗട്ട് ടൂർണമെന്റായിരുന്നു സൂപ്പർ ലീഗ് എന്ന ഐ എഫ് എഫ് എഫിന്റെ ചിന്തയ്ക്കു പിറകിൽ. ഈ നീക്കത്തിന് IMG-R എതിരായത് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും തിരിച്ചടിയാകും.

കൊൽക്കത്ത ക്ലബുകൾ ഐ എസ് എല്ലിന് ബിഡ് ചെയ്യാത്തതോടെ എ ഐ എഫ് എഫിനുണ്ടായ തലവേദന മാറ്റാനുള്ള പ്രഫുൽ പട്ടേലിന്റെ കണ്ടെത്തലായിരുന്നു സൂപ്പർ ലീഗ് എന്ന ടൂർണമെന്റ്. ഐ ലീഗിനും ഐ എസ് എല്ലിനെ പോലെ മികച്ച ടെലികാസ്റ്റ് നൽകാൻ എ ഐ എഫ് എഫ് തീരുമാനിച്ചതു കൊണ്ട് പണം കുറേ ചിലവാകും എന്നതാണ് IMGR ഈ നീക്കതിന് എതിരായി നിക്കാനുള്ള കാരണമായി ചൂണ്ടി കാണിച്ചിട്ടുള്ളത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial