റീഗൻ സിംഗ് ചെന്നൈയിൻ വിട്ടു, ഇനി ഹൈദദബാദ് എഫ് സിയിൽ

റൈറ്റ് ബാക്കായ റീഗൻ സിങിനെ ചെന്നൈയിൻ റിലീസ് ചെയ്തു. അവസാന രണ്ടു വർഷമായി റീഗൻ ചെന്നൈയിനിൽ ഉണ്ടായിരുന്നു. അവസാന രണ്ടു സീസണുകളിൽ ആയി 36 മത്സരങ്ങളിൽ താരം ചെന്നൈയിനായി ഐ എസ് എല്ലിൽ ഇറങ്ങി. ഒരു അസിസ്റ്റും ഫുൾബാക്ക് സംഭാവന ചെയ്തു. ഇനി താരം ഹൈദരാബാദ് എഫ് സിയിൽ ആകും കളിക്കുക.

2015 മുതൽ അഞ്ചു സീസണുകളോളം നോർത്ത് ഈസ്റ്റ് ജേഴ്സിയിലായിരുന്നു റീഗൻ കളിച്ചിരുന്നത്. ഐ എസ് എല്ലിൽ ഇതുവരെ ആകെ 105 മത്സരങ്ങൾ റീഗൻ സിംഗ് കളിച്ചിട്ടുണ്ട്. മുമ്പ് റോയൽ വാഹിങ്ദോഹ്, സാൽഗോക്കർ, മുംബൈ എഫ് സി എന്നീ ടീമുകൾക്കു വേണ്ടിയും റീഗൻ കളിച്ചിട്ടുണ്ട്. 32കാരനായ റീഗന്റെ പരിചയ സമ്പത്ത് പുതിയ സീസണി) ടീമിന് ഗുണം ചെയ്യും എന്ന് ഹൈദരാബാദ് വിശ്വസിക്കുന്നു.