Site icon Fanport

റെയ്നിയർ ഫെർണാണ്ടസിനെ എഫ് സി ഗോവ സ്വന്തമാക്കി

റെയ്നിയർ ഫെർണാണ്ടസിനെ എഫ് സി ഗോവ സൈൻ ചെയ്തു. താരത്തിന്റെ സൈനിംഗ് ഇന്ന് ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ കരാറിൽ ആണ് ഇന്ത്യൻ മിഡ്ഫീൽഡർ എഫ്‌സി ഗോവയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിയിൽ നിന്ന് ലോണിൽ ഒഡീഷ എഫ്‌സിക്ക് വേണ്ടിയായിരുന്നു 27-കാരൻ കളിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ കഴിഞ്ഞ സീസണിൽ 20 മത്സരങ്ങൾ കളിച്ച താരം മൂന്ന് അസിസ്റ്റുകൾ സംഭാവന ചെയ്തിരുന്നു. ഒഡീഷക്ക് ഒപ്പം സൂപ്പർ കപ്പും താരം നേടി.

റെയ്നിയർ 23 04 15 17 08 03 226

എയർ ഇന്ത്യയ്‌ക്കൊപ്പം ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. മോഹൻ ബഗാനിലും താരം കളിച്ചിട്ടുണ്ട്. 2018 ൽ, ഫെർണാണ്ടസ് മുംബൈ സിറ്റിയിൽ ചേർന്നു, അതിനുശേഷം ക്ലബ്ബിനായി 70ൽ അധികം മത്സരങ്ങൾ കളിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി അഞ്ച് മത്സരങ്ങൾ താരം നേടി. ഐ എസ് എല്ലിൽ ആകെ 90ൽ അധികം മത്സരങ്ങൾ റെയ്നർ കളിച്ചിട്ടുണ്ട്.

Exit mobile version