രവി കുമാർ ഇനി ഒഡീഷയുടെ വല കാക്കും

- Advertisement -

മുംബൈ സിറ്റിയുടെ ഗോൾ കീപ്പറായിരുന്ന രവികുമാറിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. രണ്ട് വർഷത്തെ കരാറിലാണ് രവി കുമാർ ഒഡീഷയിലേക്ക് എത്തുന്നത്. അവസാന രണ്ടു വർഷമായി മുംബൈ സിറ്റിക്ക് ഒപ്പമായിരുന്നു രവി കുമാർ കളിച്ചിരുന്നത്. എന്നാൽ മുംബൈ സിറ്റിയിൽ അധികം മത്സരങ്ങൾ കളിക്കാൻ രവി കുമാറിനായിരുന്നില്ല. ഇതിനു മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലും താരം കളിച്ചിട്ടുണ്ട്.

ഒഡീഷ പണ്ട് ഡെൽഹി ഡൈനാമോസ് ആയിരുന്ന കാലത്ത് ക്ലബിൽ രവി കുനാർ കളിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശിയായ താരം മിനേർവ പഞ്ചാബ്, സ്പോർടിങ് ഗോവ, ഇന്ത്യൻ ആരോസ് എന്നിവർക്ക് ഒക്കെ വേണ്ടി കളിച്ചിരുന്നു.

Advertisement