ചാമ്പ്യൻസ് ലീഗിൽ ശക്തി തെളിയിച്ച ബ്രസീലിയൻ താരത്തെ സ്വന്തമാക്കി മുംബൈ സിറ്റി

- Advertisement -

ബ്രസീലിയൻ അറ്റാക്കിങ് മിഡ്‌ഫീൽഡർ റാഫേൽ ബസ്റ്റോസിനെ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് മുംബൈ സിറ്റി എഫ്.സി. 2012ലെ ചാമ്പ്യൻസ് ലീഗിൽ സ്വപ്ന സമാനമായ കുതിപ്പ് നടത്തിയ റൊമാനിയൻ ക്ലബ് സി.എഫ്.ആർ ക്ലജിന്റെ താരമാണ് റാഫേൽ ബസ്റ്റോസ്. ഇപ്പോഴത്തെ മുംബൈ സിറ്റി എഫ്.സി കോച്ചായ ജോർഗെ കോസ്റ്റക്ക് കീഴിലും ബസ്റ്റോസ് കളിച്ചിട്ടുണ്ട്.

2012 ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ബസ്റ്റോസ്. അന്ന് യുണൈറ്റഡിന്റെ സ്വന്തം ഗ്രൗണ്ടിൽ വെച്ചാണ് ബസ്റ്റോസ് കളിച്ച ടീം ഇംഗ്ലീഷ് വമ്പന്മാരെ തറപറ്റിച്ചത്. തായ്‌ലൻഡ് ലീഗിൽ കളിക്കുന്ന ബുറിരം യുണൈറ്റഡ് ക്ലബ്ബിൽ നിന്നാണ് ബസ്റ്റോസ് മുംബൈ സിറ്റിയിൽ എത്തുന്നത്. സൗദി ക്ലബായ അൽ നാസറിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Advertisement